ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ എഫ്എസ്ഇടിഒ പ്രകടനം
ധവളപത്രത്തിലെ ജനവിരുദ്ധ നിർദേശങ്ങൾ തള്ളിക്കളയണം

തൃശൂർ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധയോഗം എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലെ ജനവിരുദ്ധ നിർദേശങ്ങളിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ പ്രകടനം നടത്തി. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, വൈദ്യുതി, പൊതുഗതാഗതം, ശുദ്ധജലവിതരണം തുടങ്ങിയ പൊതുമേഖലകളെ സ്വകാര്യവൽക്കരണത്തിന് നിർദേശിക്കുന്ന ജനവിരുദ്ധ നിർദേശങ്ങൾ തള്ളിക്കളയുക, സിവിൽ സർവീസിനെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുമായി ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ജീവനക്കാരും അധ്യാപകരും പ്രകടനങ്ങൾ നടത്തി. തൃശൂർ കലക്ടറേറ്റിന് മുന്നിൽ പ്രകടനത്തിന് ശേഷം നടന്ന യോഗം എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാജൻ ഇഗ്ന്യേഷസ് അധ്യക്ഷനായി. കെജിഒഎ ജില്ലാ ട്രഷറർ സുരേഷ് ചന്ദ്രൻ, കെജിഎൻഎ സംസ്ഥാന ട്രഷറർ എൻ ബി സുധീഷ്‌കുമാർ, പിഎസ്‌സിഇയു സംസ്ഥാന കമ്മിറ്റി അംഗം പി എ ലിജോ എന്നിവർ സംസാരിച്ചു. വടക്കാഞ്ചേരിയിൽ കെജിഒഎ ജില്ലാ സെക്രട്ടറി ഡോ. കെ ആർ രാജീവ്, കൊടുങ്ങല്ലൂരിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ, ഇരിങ്ങാലക്കുടയിൽ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ഒ പി ബിജോയ്, കുന്നംകുളത്ത് എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി ജി കൃഷ്ണകുമാർ, ചാലക്കുടിയിൽ കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി സജി സി പോൾസൺ, ചാവക്കാട് കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടോണി എന്നിവർ പ്രതിഷേധ യോഗങ്ങൾ ഉദ്ഘാടനം ചെയ്‌തു.










0 comments