Deshabhimani

സ്‌കൂൾ ഗെയിംസ്‌ അപകടം

സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ പ്രതിഷേധം

ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ തൃശൂർ സിറ്റി പൊലീസ്‌ കമീഷണറുടെ ഓഫീസിന് മുന്നിൽ നടത്തിയ ധർണ 
സംസ്ഥാന സെക്രട്ടറി എം വിജിൻ ഉദ്‌ഘാടനം ചെയ്യുന്നു

ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ തൃശൂർ സിറ്റി പൊലീസ്‌ കമീഷണറുടെ ഓഫീസിന് മുന്നിൽ നടത്തിയ ധർണ 
സംസ്ഥാന സെക്രട്ടറി എം വിജിൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 09, 2026, 01:09 AM | 1 min read

തൃശൂർ

സംസ്ഥാന സ്‌കൂൾ ഗെയിംസ്‌ നീന്തൽ മത്സരത്തിനിടെ പന്തൽ തകർന്ന്‌ മത്സരാർഥികൾ ഉൾപ്പെടെയുള്ളവർക്ക്‌ പരിക്കേറ്റ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ പ്ര ക്ഷോഭം ആരംഭിച്ചു. ആദ്യഘട്ടമെന്നനിലയിൽ തൃശൂർ സിറ്റി പൊലീസ്‌ കമീഷണർ ഓഫീസ്‌ പരിസരത്ത്‌ ധർണ സംഘടിപ്പിച്ചു. വ്യാഴാഴ്‌ച രാവിലെ നടന്ന ധർണ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ട്രഷറർ സുകന്യ ബൈജു അധ്യക്ഷയായി. ഗെയിംസ്‌ മത്സര നടത്തിപ്പിലെ പാളിച്ച, പന്തൽ നിർമാണത്തിലെ അപാകത, സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ച തുടങ്ങിയ വിഷയങ്ങളിൽ സമഗ്ര അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ്‌ ഡിവൈഎഫ്‌ഐ തുടർ പ്രക്ഷോഭത്തിന്‌ തുടക്കം കുറിച്ചത്‌. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ഗ്രീഷ്‌മ അജയഘോഷ്‌, ജില്ലാ സെക്രട്ടറി കെ എസ്‌ റോസൽരാജ്‌, എറിൻ ആന്റണി, സി എസ്‌ സംഗീത്‌, ആഷിക്‌ വലിയകത്ത്‌, സി ധനുഷ്‌കുമാർ, ജിഷ്‌ണു സത്യൻ, ടി അഭിജിത്‌, എൻ ജി സന്ദീപ്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home