Deshabhimani

കായൽ കൈയേറ്റം നേതാക്കൾ സന്ദർശിച്ചു

Fishermen's Union

വൈപ്പിൻ കാളമുക്ക്‌ കായലിൽ സ്വകാര്യ ഷിപ്‌യാർഡ്‌ കൈയേറ്റം നടത്തുന്ന ഭാഗത്തെ നിർമാണപ്രവർത്തനം

വെബ് ഡെസ്ക്

Published on Oct 09, 2026, 01:47 AM | 1 min read

വൈപ്പിൻ


വൈപ്പിനിലെ കാളമുക്ക്‌ കായൽ കൈയേറ്റപ്രദേശം മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാക്കൾ സന്ദർശിച്ചു. വൈപ്പിൻ ഷിപ്‌യാർഡ്‌ എന്ന സ്വകാര്യസ്ഥാപനം കായൽ കൈയേറി ജെട്ടി നിർമിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതിന്‌ കൊച്ചിൻ പോർട്ട്‌ ട്രസ്‌റ്റിന്റെ അനുമതിയുണ്ടെന്നാണ്‌ ഷിപ്‌യാർഡ്‌ അധികൃതർ അവകാശപ്പെടുന്നത്‌. എന്നാൽ, കായൽ കൈയേറി നിർമാണം നടത്താൻ ഒരു സർക്കാർ സംവിധാനവും അനുമതി നൽകില്ലെന്ന്‌ യൂണിയൻ നേതാക്കൾ പറഞ്ഞു.


യൂണിയൻ നേതാക്കളായ എ കെ ശശി, ഇ വി സുധീഷ്, എ കെ ഉല്ലാസ്, പി ജി ജയകുമാർ, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം പി കെ ബാബു എന്നിവരാണ്‌ കൈയേറ്റപ്രദേശം സന്ദർശിച്ചത്‌. സ്ഥാപനത്തിന്റൈ എംഡിയെ കാണാൻ ശ്രമിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്നില്ല.


എന്നാൽ, കമ്പനി അറിയിച്ചതനുസരിച്ച്‌ ഞാറക്കൽ പൊലീസ്‌ സ്ഥലത്തെത്തി. കന്പനി കോന്പ‍ൗണ്ടിൽ അതിക്രമിച്ചുകയറി എന്നാരോപിച്ചായിരുന്നു പൊലീസിനെ വിളിച്ചുവരുത്തിയത്‌. കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ പൊലീസ്‌ പിൻമാറി.

കായൽ കൈയേറ്റത്തിനെതിരെ ശക്തമായ സമരപരിപാടികൾക്ക് യൂണിയൻ നേതൃത്വം നൽകുമെന്ന് നേതാക്കൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home