സ്റ്റാച്യു ജങ്ഷനിലെ രാജപ്രതിമയ്‌ക്ക് ചുറ്റും ബിജെപി കൊടികൾ സിപിഐ എം പ്രതിഷേധിച്ചു

സ്റ്റാച്യു ജങ്ഷനിൽ വിലക്കുകൾ ലംഘിച്ച് ബിജെപി കൊടികൾ കെട്ടിയതിൽ പ്രതിഷേധിച്ച് സിപിഐ എം നഗരസഭ ഓഫീസിനുമുന്നിൽ ധർണ നടത്തുന്നു
തൃപ്പൂണിത്തുറ
വിലക്കുകൾ ലംഘിച്ച് സ്റ്റാച്യു ജങ്ഷനിലെ രാജപ്രതിമയ്‌ക്ക് ചുറ്റും ബിജെപി കൊടികൾ കെട്ടിയതിൽ വ്യാപക പ്രതിഷേധം. ബിജെപിയുടെ സേവജ്യോതി യാത്രയുടെ ഭാഗമായാണ് പ്രതിമയ്‌ക്ക് ചുറ്റിലും ലായം കൂത്തമ്പലത്തിലും കൊടികൾ കെട്ടിയത്. ഇവിടെ കൊടിതോരണങ്ങൾ കെട്ടുന്നത് വിലക്കി നഗരസഭ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇൗ വിലക്ക് ലംഘിച്ചാണ് ബിജെപി ഭരിക്കുന്ന നഗരസഭയിൽ കൊടികൾ കെട്ടിയിരിക്കുന്നത്.
സംഭവത്തിൽ സിപിഐ എം നഗരസഭ ഓഫീസിനുമുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി പി വാസുദേവൻ ഉദ്‌ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് മധുസൂദനൻ, യു കെ പീതാംബരൻ, കെ ടി അഖിൽദാസ്, ഇ എസ് രാകേഷ് പൈ എന്നിവർ സംസാരിച്ചു.









0 comments