സമ്മാനം ബഡ്സ് സ്കൂളിന് കൈമാറി ഇർഫാൻ വീണ്ടും താരമായി

ഇർഫാന് സമ്മാനമായി ലഭിച്ച ഫ്രിഡ്ജ് ഏലൂർ ബഡ്സ് സ്പെഷ്യൽ സ്കൂളിന് മന്ത്രി വി ഇ അബ്ദുൾ ഗഫൂറിന്റെ സാന്നിധ്യത്തിൽ കൈമാറുന്നു
കളമശേരി
നറുക്കെടുപ്പിലൂടെ ലഭിച്ച സമ്മാനം സ്വന്തം വിദ്യാലയത്തിന് നൽകി ഏലൂർ പാതാളത്തെ ഇർഫാൻ. ഏലൂർ നഗരസഭയുടെ ബഡ്സ് സ്പെഷ്യൽ സ്കൂൾ വിദ്യാർഥിയായ ഇർഫാന് ഓണാഘോഷത്തോടനുബന്ധിച്ച് ലക്കി ഡ്രോയിൽ ഫ്രിഡ്ജ് സമ്മാനമായി ലഭിച്ചിരുന്നു.
ഇൗ ഫ്രിഡ്‌ജ് താൻ പഠിക്കുന്ന സ്കൂളിന് നൽകിയാണ് ഇർഫാൻ താരമായത്. ഭിന്നശേഷി വിഭാഗത്തിൽനിന്ന് ആദ്യ രക്തദാതാവായി ഇർഫാൻ വാർത്തയിൽ നേരത്തേതന്നെ ഇടംപിടിച്ചിരുന്നു. സ്കൂളിന് ഫ്രിഡ്ജ് കൈമാറുന്ന ചടങ്ങിൽ മന്ത്രി വി ഇ അബ്ദുൽ ഗഫൂർ മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയർപേഴ്സൺ ലീല ബാബു, കൗൺസിലർമാരായ പി എം അബൂബക്കർ, ജോസഫ് ഷെറി, ഹരിത ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.









0 comments