Deshabhimani

സാഹോദര്യ വേദി പ്രതിഷേധിച്ചു

protested.

തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് 
ആവശ്യപ്പെട്ട് സാഹോദര്യ വേദിയുടെ നേതൃത്വത്തിൽ മുളന്തുരുത്തിയിൽ 
നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Oct 09, 2026, 02:31 AM | 1 min read

മുളന്തുരുത്തി


മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കി പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാഹോദര്യ വേദി നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ പ്രകടനവും പൊതുസമ്മേളനവും നടത്തി.


പള്ളിത്താഴത്തുനിന്ന് കരവട്ടെക്കുരിശിലേക്ക് നടത്തിയ പ്രകടനത്തിൽ സിജെപി, സ്റ്റുഡന്റ്‌സ്‌ കലക്ടീവ്, ഗാന്ധിയൻ കലക്ടീവ്, ശ്രീനാരായണ സേവാസംഘം, ജനകീയ പ്രതിരോധസമിതി, കേരള സിവിൽ സൊസൈറ്റി മൂവ്മെന്റ്‌, ആർഎസ്‌പി, എസ്‌യുസിഐ തുടങ്ങിയ സംഘടനകളുടെ പ്രവർത്തകർ പങ്കെടുത്തു. പൊതുസമ്മേളനം മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ്‌ ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു.

പി പി രാജൻ അധ്യക്ഷനായി. ജെറിൻ ടി ഏലിയാസ്, ഫാ. ഡാർളി എടപ്പങ്ങാട്ടിൽ, കെ എ ജോഷി, ഡോ. ബാബു ജോസഫ്, ജോൺ ജോസഫ്, എൻ ആർ മോഹൻ കുമാർ, അഞ്ജലി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home