Deshabhimani

കുടുംബശ്രീ പ്രവർത്തനം താളംതെറ്റി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2026, 01:49 AM | 1 min read

കോട്ടയം ഉദ്യോഗസ്ഥരുടെ ഒഴിവുകൾ നികത്താത്തതിനാൽ പ്രതിസന്ധിയിലായി ജില്ലയിലെ കുടുംബശ്രീ പ്രവർത്തനം. ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ (ഡിഎംസി), അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാർ (എഡിഎംസി), ഓഫീസ് സെക്രട്ടറിയറ്റ് ജീവനക്കാർ എന്നീ പ്രധാന തസ്‌തികകൾ അഞ്ച്‌ മാസമായി ഒഴിഞ്ഞുകിടക്കുകയാണ്‌. മെയ്‌ മാസത്തിൽ കാലാവധി പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങിയെങ്കിലും പുതിയ ആളുകളെ നിയമിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. നിലവിൽ എറണാകുളം ഡിഎംസിക്ക്‌ താൽക്കാലിക ചുമതല നൽകിയിട്ടുണ്ടെങ്കിലും ദൈനംദിന പ്രവർത്തനം താളംതെറ്റിയിരിക്കുകയാണ്‌. ഡിഎംസി കൂടാതെ മൂന്ന് എഡിഎംസി, രണ്ട് ഓഫീസ് സെക്രട്ടറിയറ്റ് ജീവനക്കാരുടെയും ഒഴിവാണുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home