Deshabhimani

സർവീസ് റോഡ് നിർമാണം ഇഴയുന്നു

കൃഷിയിറക്കാനാവാതെ നെൽകർഷകർ

സർവീസ് റോഡ് നിർമാണത്തിന്റെ ഭാഗമായി പാലംപണി നടക്കുന്ന  കൊളത്തൂർ പാടശേഖരം

സർവീസ് റോഡ് നിർമാണത്തിന്റെ ഭാഗമായി പാലംപണി നടക്കുന്ന കൊളത്തൂർ പാടശേഖരം

വെബ് ഡെസ്ക്

Published on Nov 08, 2026, 12:38 AM | 1 min read


കൊളത്തൂർ

ദേശീയപാത 544 ൽ കൊളത്തൂർ -ഉളുമ്പത്തുംകുന്ന് ഭാഗത്ത് സർവീസ് റോഡിന്റെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കാത്തതിനാൽ കൃഷിയിറക്കാനാവാതെ നെൽകർഷകർ പ്രതിസന്ധിയിൽ. കൊളത്തൂർ പാടശേഖര സമിതിക്ക് കീഴിലുള്ള 50ഏക്കർ സ്ഥലത്താണ് സർവീസ് റോഡിന്റെയും പാലത്തിന്റെയും നിർമാണം നടക്കുന്നത്.ഇവിടങ്ങളിൽ വലിയ അളവിൽ മണ്ണ് കൂട്ടിയിട്ടതിനാൽ കാർഷികയന്ത്രങ്ങൾ ഇറക്കാനാവില്ല. വെള്ളം ഒഴുകുന്ന തോടുകൾ അടച്ചിട്ടാണ് പണി നടക്കുന്നത്. ഇതിനാൽ 30 ഏക്കർ സ്ഥലത്ത് കൃഷിയിറക്കാനായില്ല. സെപ്‌തംബറിൽ പ്രാരംഭ ജോലികൾ ആരംഭിച്ച് ഒക്ടോബർ അവസാനത്തിലാണ് ഞാറു നടാറുള്ളത്. ദേശീയ പാതയിലെ നിർമാണം കുടിവെള്ള ലഭ്യതയെയും വേനൽകാലത്ത് ബാധിക്കും. ദേശീയപാതയിലുള്ള വെള്ളപ്പാലത്തിന്റെ അടിയിലൂടെയാണ് പടിഞ്ഞാറു നിന്നുള്ള വെള്ളം ഒഴുകി കിഴക്ക് ഭാഗത്തെ കുളത്തിൽ ശേഖരിച്ച് കൃഷിക്കും കൊളത്തൂർ, ആലത്തൂർ പ്രദേശത്തെ തോടുകളിലേക്കും എത്തുന്നത്.കുളം കാൽഭാഗം മണ്ണ് വീണ് മൂടിയിരിക്കുകയാണ്. തോടുകളിൽ വെള്ളം ഇല്ലാതായാൽ കുടിവെള്ള ക്ഷാമം രൂക്ഷമാവും. വേഗത്തിൽ സർവീസ് റോഡ് നിർമാണം പൂർത്തീകരിച്ച്‌ അടുത്ത തവണയെങ്കിലും കൃഷിയിറക്കാനുള്ള സാഹചര്യം ദേശീയപാത അതോറിറ്റി ഒരുക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Lottery Stall AI Image

04

print edition ക്രിസ്മസ് - ന്യൂ ഇയർ ബമ്പർ; ഒന്നാം സമ്മാനം 25 കോടി
kannur university

05

print edition കണ്ണൂർ സർവകലാശാലയിലെ താൽക്കാലിക നിയമനം; അഭിമുഖത്തിന്‌ സിൻഡിക്കറ്റ്‌ അംഗത്തിന്റെ സാന്നിധ്യം അഴിമതിക്ക്‌ കളമൊരുക്കാൻ
kerala highcourt new

06

print edition ബിഎൽഎം തട്ടിപ്പ് കേസ്; മുന്നറിയിപ്പില്ലാതെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി
deshabhimani section

Recommended

Deshabhimani
Home