Deshabhimani

print edition കണ്ണൂർ സർവകലാശാലയിലെ താൽക്കാലിക നിയമനം; അഭിമുഖത്തിന്‌ സിൻഡിക്കറ്റ്‌ അംഗത്തിന്റെ സാന്നിധ്യം അഴിമതിക്ക്‌ കളമൊരുക്കാൻ

kannur university
avatar
സ്വന്തം ലേഖകൻ

Published on Nov 08, 2026, 12:45 AM | 1 min read

കണ്ണൂർ : കണ്ണൂർ സർവകലാശാലയിലെ താൽക്കാലിക നിയമന അഭിമുഖങ്ങളിൽ സിൻഡിക്കറ്റ് അംഗത്തിന്റെ സാന്നിധ്യം നിർബന്ധമാക്കിയത്‌ വൻ അഴിമതിക്ക്‌ കളമൊരുക്കാനെന്ന്‌ ആക്ഷേപം. സ്വന്തക്കാരെ നിയമിക്കാനും സാമ്പത്തിക നേട്ടമുണ്ടാക്കാനുമാണ്‌ സിൻഡിക്കറ്റ് നിയമവിരുദ്ധ നീക്കങ്ങൾ നടത്തുന്നത്‌.


സർവകലാശാലയിലെയും പഠന വകുപ്പുകളിലെയും താൽക്കാലിക ജീവനക്കാരെയും ദിവസ വേതനക്കാരെയും ഒഴിവാക്കാൻ സെപ്‌തംബറിൽ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഒക്ടോബർ ഒന്പതിന് ചേർന്ന സിൻഡിക്കറ്റ് യോഗം നടക്കാനിരിക്കുന്ന താൽക്കാലിക നിയമന അഭിമുഖങ്ങളിൽ സിൻഡിക്കറ്റ് അംഗം വേണമെന്ന ഉത്തരവിറക്കിയത്‌. അഭിമുഖം നടത്തേണ്ട എല്ലാ വകുപ്പ് മേധാവികളും സിൻഡിക്കറ്റിനെ ബന്ധപ്പെടണമെന്നും സർക്കുലറിൽ പറയുന്നു.


താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്നാണ് സർക്കാർ ഉത്തരവ്. ഈ വ്യവസ്ഥ മറികടന്നാണ്‌ ഇഷ്ടക്കാരെ നിയമിക്കാൻ നീക്കം നടത്തുന്നത്‌. കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരെ വ്യാപകമായി സർവകലാശാലയിൽ എത്തിക്കുക എന്ന ലക്ഷ്യമാണിതിന്‌ പിന്നിൽ.


എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയല്ലാതെ നടക്കുന്ന നിയമനങ്ങളിൽ സിൻഡിക്കറ്റിന്റെ സ്റ്റാഫ് കമ്മിറ്റി കൺവീനർ പങ്കെടുക്കണമെന്നാണ് സർവകലാശാലാ ചട്ടം. എന്നാൽ പുതിയ സർക്കുലറിൽ ഏതെങ്കിലും സിൻഡിക്കറ്റ് അംഗത്തിന്റെ സാന്നിധ്യം മതിയെന്നാണ് പറയുന്നത്‌. ഇത് സർവകലാശാലാ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്‌.


യുജിസി ചട്ടപ്രകാരം അധ്യാപക തെരഞ്ഞെടുപ്പ് സമിതിയിൽ ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യം അനുവദനീയമല്ല. വകുപ്പ് മേധാവികളും വിഷയ വിദഗ്ധരും ഉൾപ്പെടുന്ന അക്കാദമിക് കമ്മിറ്റിയാണ് അധ്യാപക നിയമനം നടത്തേണ്ടത്. അതുകൊണ്ടുതന്നെ അധ്യാപക നിയമനങ്ങളിൽ സിൻഡിക്കറ്റ് അംഗങ്ങൾ പങ്കെടുക്കാറില്ല. എന്നാൽ കണ്ണൂർ സർവകലാശാലയിൽമാത്രം ഇതൊന്നും ബാധകമല്ല. മുന്പ്‌ ഇവിടെ അധ്യാപക നിയമനങ്ങളിൽ അക്കാദമിക് സെലക്ഷൻ കമ്മിറ്റികളായിരുന്നു തെരഞ്ഞെടുപ്പ് സമിതികളായി പ്രവർത്തിച്ചത്. സർവകലാശാലയിൽ വഴിവിട്ട നിയമനങ്ങൾക്ക് സൗകര്യമൊരുക്കാൻ യോഗ്യതയില്ലാത്ത കോൺഗ്രസ് അനുകൂല പ്രൈവറ്റ് കോളേജ് അധ്യാപക സംഘടനാ നേതാവിനെ രജിസ്ട്രാറായി നിയമിക്കാനുള്ള നീക്കവുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Lottery Stall AI Image

04

print edition ക്രിസ്മസ് - ന്യൂ ഇയർ ബമ്പർ; ഒന്നാം സമ്മാനം 25 കോടി
kerala highcourt new

05

print edition ബിഎൽഎം തട്ടിപ്പ് കേസ്; മുന്നറിയിപ്പില്ലാതെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി
deshabhimani section

Recommended

Deshabhimani
Home