print edition ബിഎൽഎം തട്ടിപ്പ് കേസ്; മുന്നറിയിപ്പില്ലാതെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി : ബിഎൽഎം സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതികളെ മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹെെക്കോടതി. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ വിളിപ്പിക്കുകയാണെങ്കിൽ മുൻകൂട്ടി നോട്ടീസ് നൽകണമെന്ന് നിർദേശിച്ചു. ബിഎൽഎം മുൻ ചെയർമാൻ ആർ പ്രേംകുമാർ നൽകിയ റിട്ട് ഹർജിയിൽ ജസ്റ്റിസ് മുരളി പുരുഷോത്തമന്റേതാണ് ഉത്തരവ്. നിക്ഷേപകരുടെ പണം പ്രേംകുമാർ സ്വന്തംപേരിലേക്ക് വകമാറ്റിയെന്ന കേസിൽ ഇഡി നടപടി തുടങ്ങിയിരുന്നു. പ്രേംകുമാറിന്റെ 103 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചിട്ടുണ്ട്.








0 comments