കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ അഖിലേന്ത്യാ സമ്മേളനം; ജില്ലയിൽ പര്യടനം നടത്തി ബൈക്ക് റാലി

കാനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന- ബൈക്ക് റാലിക്ക് ജില്ലയിൽ നൽകിയ സ്വീകരണം ബെഫി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സജി വർഗീസ് ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
തൃശൂരിൽ 13-, 14,15 തീയതികളിൽ നടക്കുന്ന കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നടത്തുന്ന ബൈക്ക് റാലി ശനിയാഴ്‌ച ജില്ലയിൽ പര്യടനം നടത്തി. കാസര്‍കോട്ടുനിന്നാരംഭിച്ച സിബിഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ അനഘ നയിക്കുന്ന വടക്കൻ മേഖലാ റാലിയാണ് ജില്ലയിൽ പ്രവേശിച്ചത്. ജില്ലാതല പര്യടനം പാലക്കാട് ബെഫി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സജി വർഗീസ് ഉദ്‌ഘാടനം ചെയ്തു. ബെഫി ജില്ലാ പ്രസിഡന്റ് എ രാമദാസ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എം മിഥുൻ, സംസ്ഥാന കമ്മിറ്റി അംഗം ധനേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് കൊല്ലങ്കോട്, എലവഞ്ചേരി, നെന്മാറ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വടക്കഞ്ചേരിയിൽ സമാപിച്ചു. വിവിധയിടങ്ങളിൽ കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് അശ്വതിദാസ്, സിപിഐ എം ഏരിയ സെക്രട്ടറി കെ കണ്ണനുണ്ണി, കെ ശിവരാമൻ എന്നിവർ ഉദ്‌ഘാടനം ചെയ്തു. സമാപന യോഗം പി പി സുമോദ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. കെ വിനോദ്, കെ ദീപക്, എ രാമദാസ്, കെ സി പ്രവീൺ, കെ ഘോഷ് എന്നിവർ സംസാരിച്ചു.








0 comments