Deshabhimani

ബാലോത്സവം സംസ്ഥാന ശിൽപ്പശാല

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  സംസ്ഥാന ശിൽപശാല എഴുത്തുകാരൻ പ്രൊഫ. കെ പാപ്പൂട്ടി  ഉദ്ഘാടനം ചെയ്യുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ശിൽപശാല എഴുത്തുകാരൻ പ്രൊഫ. കെ പാപ്പൂട്ടി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 08, 2026, 01:02 AM | 1 min read

ആലത്തൂർ

സംസ്ഥാനത്തെ 150 മേഖലകളിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായുള്ള ബാലോത്സവം സംസ്ഥാന ശിൽപ്പശാല കുനിശേരി ജിഎച്ച്എസ്എസിൽ ജ്യോതിശാസ്ത്രജ്ഞൻ പ്രൊഫ. കെ പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. ശശിധരൻ മണിയൂർ അധ്യക്ഷനായി. കെ വി എസ് കർത്ത, സുധീർ ആലങ്കോട്, സന്ദീപ് പന്തലത്ത് എന്നിവർ ക്ലാസെടുത്തു. പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ലില്ലി കർത്താ, പി അരവിന്ദാക്ഷൻ, പി പ്രദോഷ്, ജില്ലാ സെക്രട്ടറി എം സുനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രകാശൻ, സി ശോഭന, അശോകൻ, ആലത്തൂർ മേഖലാ സെക്രട്ടറി ബി പ്രസാദ്, പ്രസിഡന്റ് വി മുരളി, പ്രതീഷ്, കൃഷ്ണൻകുട്ടി, ജില്ലാ ബാലവേദി കൺവീനർ വി വിജയൻ എന്നിവർ സംസാരിച്ചു. ശിൽപ്പശാല ഞായറാഴ്‌ച സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home