Deshabhimani

കളിക്കളത്തിലെ കൂട്ടിയിടിയിൽ എതിർടീം താരം മരിച്ചു; വിരമിക്കാൻ ആലോചിക്കുന്നതായി അൻഡോറ ഗോൾകീപ്പർ

Andorra Goalkeeper
വെബ് ഡെസ്ക്

Published on Nov 08, 2026, 01:05 AM | 1 min read

മാഡ്രിഡ് : സ്‌പാനിഷ് രണ്ടാം ഡിവിഷൻ ഫുട്‌ബോൾ മത്സരത്തിനിടെയുണ്ടായ കൂട്ടിയിടിയിൽ എതിർടീം താരം മരിച്ചതിന് പിന്നാലെ പ്രൊഫഷണൽ ഫുട്ബോളിൽനിന്ന് വിരമിക്കാൻ ആലോചിക്കുന്നതായി അൻഡോറ ഗോൾകീപ്പർ ജീസസ് ഒവോനോ. ജീസസുമായി കൂട്ടിയിടിച്ച് ടെനറിഫെ മുന്നേറ്റനിര താരം ജീസസ് ഡി മിഗുവേൽ (30) ആണ് മരിച്ചത്. ഇതിനുപിന്നാലെയാണ് ഒവോനോ വിരമിക്കാൻ ആലോചിക്കുന്നത്. മിഗുവലിന്റെ മരണം ഒവോനോയെ കടുത്ത മാനസിക സംഘർഷത്തിലാക്കിയതായാണ് റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടീവോയാണ് ഒവോനോയുടെ വിരമിക്കൽ വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ വിരമിക്കൽ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.


നവംബർ രണ്ടിന് അൻഡോറയും ടെനെറിഫെയും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു അപകടം. പന്ത് തട്ടിയകറ്റാൻ ഗോൾവല വിട്ടിറങ്ങിയ ഒവോനോ ടെനെറിഫെ മുന്നേറ്റതാരം ജീസസ് ഡി മിഗുവലുമായി കൂട്ടിയിടിക്കുകയായിരുന്നു. നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ മിഗുവേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയസ്തംഭനത്തെത്തുടർന്ന് പിറ്റേന്ന് മരിച്ചു. കൂട്ടിയിടിയെത്തുടർന്ന് ഒവോനോയ്ക്ക് റഫറി ചുവപ്പുകാർഡ് നൽകിയിരുന്നു.


ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും സംഭവിച്ചത് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ഒവോനോ സമൂഹമാധ്യമത്തിൽ കുറിച്ചു. മിഗുവലിന്റെ മരണത്തിൽ അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയാണ് ഇപ്പോൾ മനസ്സിലുള്ളതെന്നും താരം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home