കെസിഇയു മാള ഏരിയ കൺവെൻഷൻ

കെസിഇയു മാള ഏരിയ കൺവെൻഷൻ സിഐടിയു മാള ഏരിയ പ്രസിഡന്റ് എം എം നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു
അഷ്ടമിച്ചിറ
കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) മാള ഏരിയ കൺവെൻഷൻ അഷ്ടമിച്ചിറ സഹകരണ ബാങ്ക് ഹാളിൽ സിഐടിയു മാള ഏരിയ പ്രസിഡന്റ് എം എം നൗഷാദ് ഉദ്‌ഘാടനം ചെയ്തു. കെസിഇയു ഏരിയ പ്രസിഡന്റ് വി ആർ സുരേഷ് അധ്യക്ഷനായി. കെസിഇയു സംസ്ഥാന കമ്മിറ്റിയംഗം എ ടി ഉണ്ണികൃഷ്ണൻ,കെസിഇയു ഏരിയ സെക്രട്ടറി കെ എം മുജീബ് , കെ എൽ ദീപ എന്നിവർ സംസാരിച്ചു.








0 comments