print edition ക്രിസ്മസ് - ന്യൂ ഇയർ ബമ്പർ; ഒന്നാം സമ്മാനം 25 കോടി

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്– -ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി. കഴിഞ്ഞ വർഷം 20 കോടിയായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്കും ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം വീതം 24 പേർക്ക്. നാലാം സമ്മാനം -അഞ്ച് ലക്ഷം വീതം 24 പേർക്കും- അഞ്ചാം സമ്മാനം- ഒരു ലക്ഷം വീതം 108 പേർക്കും ലഭിക്കും. ആകെ 7,66,992 സമ്മാനങ്ങളാണ് നൽകുന്നത്. 450 രൂപയാണ് ടിക്കറ്റ് വില.
12 സീരീസുകളിലായി 1,08,00,000 ടിക്കറ്റുകൾ ഏജന്റുമാർക്ക് വിതരണം ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളത്. ടിക്കറ്റ് വിൽപ്പന നവംബർ 28ന് ആരംഭിക്കും. നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും. ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നിയമവിരുദ്ധമാണ്. സമൂഹമാധ്യമങ്ങൾ വഴിയോ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ വഴിയോ ടിക്കറ്റുകൾ വാങ്ങരുതെന്ന് ലോട്ടറി ഡയറക്ടർ കെ ഇമ്പശേഖർ അറിയിച്ചു.








0 comments