റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റുമാരെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണം: കെഇആര്‍ഇസിഎ

കേരള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ (കെഇആര്‍ഇസിഎ) ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് അരുണ്‍ വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍
സംസ്ഥാനത്തിന്റെ വരുമാനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റുമാരെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ (കെഇആര്‍ഇസിഎ) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഏകീകൃത കമീഷൻ വ്യവസ്ഥ നടപ്പാക്കുക, കൺസൾട്ടന്റുമാർക്ക് റെറ ഏർപ്പെടുത്തിയിട്ടുള്ള ഫീസ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കണ്‍വെന്‍ഷന്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അരുണ്‍ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് കെ ജോസ് അധ്യക്ഷനായി. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി അഡ്വ. ജോസ് വിക്ടർ മുഖ്യപ്രഭാഷണം നടത്തി. ഹരിതകേരളം പദ്ധതിക്കും സൗജന്യ ഇൻഷുറൻസ് പദ്ധതിക്കും തുടക്കമായി. ജനറൽ സെക്രട്ടറി റഹിം പാമ്പൂർ, ട്രഷറർ കെ ജെ ജോൺസൺ, കോ–ഓര്‍ഡിനേറ്റര്‍ ബിജു എസ് നായര്‍, മധു കാരിക്കോടന്‍, കനകരാജ് ആറ്റൂര്‍, എം ആര്‍ ഉണ്ണിക്കൃഷ്ണന്‍, ജെയിംസ് പാണാടന്‍, ആര്‍ പി ഷാജി എന്നിവര്‍ സംസാരിച്ചു.








0 comments