കെ കെ അംബുജാക്ഷൻ പുരസ്കാരം പി രാമൻകുട്ടിക്ക് സമ്മാനിച്ചു

കെ കെ അംബുജാക്ഷൻ പുരസ്കാരം പി രാമൻകുട്ടിക്ക് കെ കെ വത്സരാജ് എംഎൽഎ സമ്മാനിക്കുന്നു
കൊടുങ്ങല്ലൂർ
കെ കെ അംബുജാക്ഷൻ സ്മൃതി പുരസ്കാരം പി.രാമൻകുട്ടിക്ക് കെ കെ വത്സരാജ് എംഎൽഎ സമ്മാനിച്ചു.എസ്എൻഡിപി യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ പുരസ്കാര സമിതി ചെയർമാൻ അഡ്വ. അബ്ദുൾ കാദർ കണ്ണേഴത്ത് അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി.കെ ജി ശിവാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. ബക്കർ മേത്തല , പി എ സീതി, ടി എം നാസർ, കല്യാൺ ഉൽപ്പലാക്ഷൻ, വി കെ ശ്രീധരൻ , ടി കെ ഗംഗാധരൻ, പ്രൊഫ.കെ അജിത, പാർത്ഥസാരഥി , എന്നിവർ സംസാരിച്ചു എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും, എം.ജി. യൂണിവേഴ്സിറ്റി മൈക്രോ ബയോളജി ഡി ഗ്രി പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ. നിരജ്ഞന സൈന്ധവ യെയും അനുമോദിച്ചു.










0 comments