ad
Deshabhimani

ശിശുരോഗ വിഭാഗത്തിന് 
പുരസ്കാരം

തൃശൂർ ഗവ. മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗം

തൃശൂർ ഗവ. മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗം

വെബ് ഡെസ്ക്

Published on Jun 21, 2026, 12:15 AM | 1 min read


മുളങ്കുന്നത്തുകാവ്

തൃശൂർ ഗവ. മെഡിക്കൽ കോളേജ് ശിശുരോഗവിഭാഗത്തിന് 12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചികിത്സയിൽ ഗുണനിലവാര അംഗീകാരമായ മുസ്‌കാൻ പുരസ്കാരം നേടി. മരണനിരക്കും രോഗാവസ്ഥയും കുറച്ച് രോഗി പരിചരണം ഉത്തമ ശ്രേണിയിൽ എത്തിക്കുന്നതിനുള്ള അംഗീകാരമാണിത്. കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകൾക്ക്‌ ശേഷം ഈ അംഗീകാരം നേടുന്ന മൂന്നാമത്തെ സർക്കാർ മെഡിക്കൽ കോളേജാണിത്‌. നേട്ടത്തിന്‌ നേതൃത്വം നൽകിയ ശിശുരോഗവിഭാഗത്തെ മെഡിക്കൽ കോളെജ്‌ അധികൃതർ അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home