ad
Deshabhimani

മലബാർ റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റുകൾക്ക് തുടക്കം

സാഹസികതയുടെ ആവേശക്കാഴ്ചയായി ഓഫ് റോഡ് ഫൺ ഡ്രൈവ്

s

മലബാർ റിവർ ഫെസ്‌റ്റിവലിന്റെ ഭാഗമായി കോടഞ്ചേരിയിൽ നടന്ന ഓഫ്
 റോഡ് ഫൺ ഡ്രൈവ്

avatar
സ്വന്തം ലേഖകൻ

Published on Jun 21, 2026, 01:01 AM | 1 min read

മുക്കം

മലബാർ റിവർ ഫെസ്റ്റിവൽ 12–ാമത് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി കോടഞ്ചേരി ഈരൂട് തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ നടന്ന ഓഫ് റോഡ് ഫൺ ഡ്രൈവ് സാഹസികതയുടെ ആവേശക്കാഴ്ചയായി. ഇതോടെ മലബാർ റിവർ ഫെസ്‌റ്റിവലിന്റെ പ്രീ ഇവന്റുകൾക്ക് തുടക്കമായി.

കോടഞ്ചേരി പഞ്ചായത്തും ജീപ്പേഴ്സഎ കലിക്കറ്റും തുഷാരഗിരി അഡ്വഞ്ചർ പാർക്കും ചേർന്ന് വേലിയോറമല സൺസെറ്റ് പോയിന്റിലേക്ക്‌ സംഘടിപ്പിച്ച ഓഫ് റോഡ് ഫൺ ഡ്രൈവിൽ 30 വാഹനങ്ങൾ പങ്കെടുത്തു. *ഇതോടൊപ്പം ഇരുതുള്ളി പുഴയോരത്ത് സാൻഡ് ഡ്രൈവും നടത്തി. സി കെ കാസിം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. കോടഞ്ചരി പഞ്ചായത്ത് പ്രസിഡന്റ്‌ അന്നകുട്ടി ദേവസ്യ അധ്യക്ഷയായി. ജനപ്രതിനിധികൾ, കലിക്കറ്റ് ജീപ്പേഴ്സ് ഭാരവാഹികളായ ബിജിത്ത് പാലോത്ത്, ശ്രീനാഥ് തയ്യിൽ, അക്ഷയ് ലാൽ മുരളി, കോ ഓർഡിനേറ്റർ പോൾസൺ അറക്കൽ, റോഷൻ കൈനടി, കെവിൻ കൈനടി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home