കിടപ്പുരോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കും

ഐക്യഭാരതം ഇ കെ നായനാർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി വാർഷിക സമ്മേളനം ജീവതാളം ചെയർമാൻ പി രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു
മാരാരിക്കുളം
കിടപ്പുരോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനത്തിനായി ആഴ്ചയിൽ ഒരു ഡോക്ടറുടെയും രണ്ട് നഴ്സുമാരുടെയും സേവനം ലഭ്യമാക്കാൻ ഐക്യഭാരതം ഇ കെ നായനാർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി വാർഷിക സമ്മേളനം തീരുമാനിച്ചു. ജീവതാളം ചെയർമാൻ പി രഘുനാഥ് ഉദ്ഘാടനംചെയ്‌തു. സൊസൈറ്റി ചെയർമാൻ സി കെ സുധാകരപ്പണിക്കർ അധ്യക്ഷനായി. ഡോ. പ്രഭാഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ 61 കിടപ്പുരോഗികൾക്കുള്ള പോഷകാഹാരക്കിറ്റ് വിതരണംചെയ്‌തു. തലയിണകളും നൽകി. സെക്രട്ടറി പ്രൊഫ. സി വി നടരാജൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ബി ജിജിമോൻ, ടി എം ടോമിച്ചൻ, ബി ബിപിൻ രാജ്, ബ്ലോക്ക് പഞ്ചായത്തംഗം ആഗ്നസ് ജാക്സൺ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിന്ദു മധുകുമാർ, ദീപ്തി സന്തോഷ്, ഷീജ പ്രദീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി കെ സുധാകരപ്പണിക്കർ (ചെയർമാൻ), ടി എം ടോമിച്ചൻ, ആർ ലക്ഷ്മണൻ, വി എം ജയമോഹൻ (വൈസ് ചെയർമാൻമാർ), പ്രൊഫ. സി വി നടരാജൻ (കൺവീനർ), കെ പി മോഹൻദാസ്, ജോസി ഡൊമിനിക്, എസ് സുരേഷ് ലാൽ ( ജോയിന്റ് കൺവീനർമാർ), ബി ബിപിൻ രാജ് (ട്രഷറർ).








0 comments