ad
Deshabhimani

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ തുടക്കം ഉയർന്നു ശുഭ്രപതാക

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം രക്തസാക്ഷി പുഷ്പൻ നഗറിൽ (പടുപ്പ്‌ പാരഡൈസ്‌ ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 21, 2026, 03:01 AM | 1 min read

പടുപ്പ്‌ ധീര രക്തസാക്ഷികളായ അപ്പച്ചന്റെയും ബാലകൃഷ്‌ണ നായിക്കിന്റെയും വീര സ്‌മരണകളുറങ്ങുന്ന മണ്ണിൽ ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ പതാകയുയർന്നു. രക്തസാക്ഷി പുഷ്‌പൻ നഗറിൽ (പടുപ്പ്‌ പാരഡൈസ്‌ ഓഡിറ്റോറിയം) ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യു പതാകയുയർത്തിയതോടെ സമ്മേളനം തുടങ്ങി. കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനൊപ്പം വരുംകാലത്ത്‌ ഏറ്റെടുത്ത്‌ നടത്തേണ്ട പ്രവർത്തനങ്ങൾക്കും പോരാട്ടങ്ങൾക്കും സമ്മേളനം രൂപംനൽകും. സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ എംഎൽഎ സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. എ വി ശിവപ്രസാദ്‌ രക്തസാക്ഷിപ്രമേയവും പി ശിവപ്രസാദ്‌ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി രജീഷ്‌ വെള്ളാട്ട്‌ പ്രവർത്തന റിപ്പോർട്ടും ട്രഷററർ കെ സതീഷ്‌ വരവുചെലവു കണക്കും സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ സി ബാലൻ സ്വാഗതംപറഞ്ഞു. 12 ബ്ലോക്കുകളില്‍നിന്നായി 17,3374 അംഗങ്ങളെ പ്രതിനിധീകരിച്ച് 300 പ്രതിനിധികള്‍ സമ്മേളനത്തിൽ പങ്കെടുക്കുന്നു. സംഘടനാ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ഗ്രൂപ്പ് ചർച്ചയ്ക്കുശേഷം പൊതുചർച്ച ആരംഭിച്ചു. ഞായറാഴ്‌ച പൊതുചർച്ച തുടരും. തുടർന്ന് ചർച്ചകൾക്ക് മറുപടി. അതിനുശേഷം പുതിയ ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം ഷാജര്‍, എം വിജിന്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ സബ്‌കമ്മിറ്റികൾ രൂപീകരിച്ചു. പ്രസീഡിയം– ഷാലു മാത്യു, എം വി രതീഷ്, വി ഗിനീഷ്, സെറീന സലാം. മിനുട്ട്സ്– സാദിഖ് ചെറുഗോളി (കൺവീനർ), പ്രമേയം– കെ കനേഷ് (കൺവീനർ), ക്രെഡൻഷ്യൽ–പി ശിവപ്രസാദ് (കൺവീനർ).

ഡിവെെഎഫ്ഐ ജില്ലാസമ്മേളനത്തിന്‌ സമാപനം കുറിച്ചുള്ള പൊതുസമ്മേളനം ഞായർ പകൽ 3.30ന് പടുപ്പിലെ ഭാസ്കര കുമ്പള നഗറിൽ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനംചെയ്യും. ആനക്കല്ല്‌ കേന്ദ്രീകരിച്ച്‌ യുവജനറാലിയും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home