ad
Deshabhimani

കെജിഒഎ ജില്ലാ നേതാക്കൾക്ക് 
യാത്രയയപ്പ് നൽകി

കെജിഒഎ തിരുവനന്തപുരം സൗത്ത്, നോർത്ത് ജില്ലകളിലെ വിരമിച്ച നേതാക്കൾക്കുള്ള യാത്രയയപ്പ് യോഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു

കെജിഒഎ തിരുവനന്തപുരം സൗത്ത്, നോർത്ത് ജില്ലകളിലെ വിരമിച്ച നേതാക്കൾക്കുള്ള യാത്രയയപ്പ് യോഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 21, 2026, 03:52 AM | 1 min read

തിരുവനന്തപുരം

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) തിരുവനന്തപുരം സൗത്ത്, നോർത്ത് ജില്ലകളിലെ വിരമിച്ച സംസ്ഥാന, ജില്ലാ നേതാക്കൾക്ക് യാത്രയയപ്പ് നൽകി. 2004, 2013 കാലഘട്ടങ്ങളിൽ നടത്തിയ സേവന വേതന സംരക്ഷണ പണിമുടക്കുകളിലെ നേതൃത്വമായിരുന്നു ഇവരിൽ പലരും. കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. കെജിഒഎ നോർത്ത് ജില്ലാ പ്രസിഡന്റ്‌ ഷമ്മി ബേക്കർ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാൻ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ, സുരേഷ്‌കുമാർ, സജി സത്യശീലൻ, എം എൻ ശരത്ചന്ദ്രലാൽ, എം ഷാജഹാൻ, എ പി അജിത്, ജി കെ മണിവർണൻ, പി സി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home