ad
Deshabhimani

കണ്ടെയ്‌നർ ട്രക്കും 
ബെൻസ്‌ കാറും കത്തിനശിച്ചു

apakadam

കടുത്തുരുത്തി ബൈപ്പാസിൽ ബെൻസ്‌ 
കാറുമായി പോയ 
കണ്ടെയ്‌നർ ട്രക്കിന്‌ തീപിടിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jun 21, 2026, 03:54 AM | 1 min read

കടുത്തുരുത്തി ​ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ട്രക്കും അതിനുള്ളിലുണ്ടായിരുന്ന ബെൻസ്‌ കാറും കത്തിനശിച്ചു. ശനി രാവിലെ ഒമ്പതോടെ കടുത്തുരുത്തി ബൈപ്പാസിലായിരുന്നു അപകടം. ഏറ്റുമാനൂരിലെ ഷോറൂമിൽനിന്ന്‌ കോഴിക്കോട്ടെ ഷോറൂമിലേക്ക് മെഴ്‌സഡസ്‌ വി ക്ലാസ്‌ ബെൻസ്‌ കൊണ്ടുപോകുകയായിരുന്ന ഭാരത്‌ ബെൻസിന്റെ ട്രക്കിനാണ്‌ തീപിടിച്ചത്‌. തീ കണ്ട്‌ മറ്റു വാഹനങ്ങളിലെ യാത്രക്കാർ ട്രക്കിന്റെ ഡ്രൈവറെ അറിയിക്കുകയായിരുന്നു. ഡ്രൈവർ ലോറി റോഡരികിൽ നിർത്തിയതിനു ശേഷം പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. കടുത്തുരുത്തിയിൽ നിന്നെത്തിയ മൂന്ന്‌ ഫയർഫോഴ്സ് യൂണിറ്റുകൾ ഒരു മണിക്കൂർകൊണ്ട്‌ തീയണച്ചു. പക്ഷേ ഒന്നരക്കോടി രൂപ വിലവരുന്ന ബെൻസ്‌ കാറും 26 ലക്ഷത്തോളം രൂപ വിലവരുന്ന ട്രക്കും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കടുത്തുരുത്തി ഫയർഫോഴ്‌സ്‌ സ്‌റ്റേഷൻ ഓഫീസർ എം വേണു, സീനിയർ ഫയർ ഓഫീസർ കെ പി അനീഷ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ തീയണച്ചത



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home