വാഹനങ്ങൾകൊണ്ട് ഞെരുങ്ങി വിളപ്പിൽശാല ജങ്‌ഷൻ

പൊലീസ് പിടിച്ചെടുത്ത വണ്ടികൾ വിളപ്പിൽശാല ജങ്‌ഷനിൽ റോഡരികിൽ നിർത്തിയിട്ടിരിക്കുന്നു
വിളപ്പിൽ
വിളപ്പിൽശാല ജങ്‌ഷനിൽ ഗതാഗതക്കുരുക്കുണ്ടാക്കി റോഡരികിൽ പാർക്കുചെയ്‌ത വാഹനങ്ങൾ. വിവിധ കേസുകളുടെ ഭാഗമായി പിടിച്ചെടുത്ത വാഹനങ്ങളാണിവ. വിളപ്പിൽശാല പൊലീസ് സ്റ്റേഷന് സമീപമുള്ള പേയാട്–വെള്ളനാട് റോഡിന്റെ വശങ്ങളിലാണ് മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെയുള്ള കൂറ്റൻ വാഹനങ്ങൾ ഇട്ടിരിക്കുന്നത്. നഗരത്തിലേക്ക് ജോലിക്കും മറ്റുമായി ദിവസവും നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവ. യുപി സ്കൂളും പ്രാഥമിക ആരോഗ്യ കേന്ദ്രവും ജങ്‌ഷന് തൊട്ടടുത്താണ്. റോഡിന്റെ ഭൂരിഭാഗവും വാഹനങ്ങൾ കൈയടക്കിയതോടെ അപകടഭീതിയോടെയാണ് വിദ്യാർഥികളും രോഗികളുമടക്കം ഇതുവഴി സഞ്ചരിക്കുന്നത്. പരാതികൾ ഉയർന്നെങ്കിലും വാഹനങ്ങൾ പാർക്കുചെയ്യാൻ മറ്റൊരു സ്ഥലം പൊലീസ് കണ്ടെത്തിയിട്ടില്ല.









0 comments