വെള്ളാർ സുരേന്ദ്രൻ അനുസ്‌മരണം

കോവളം
സിപിഐ എം മുൻ നേമം ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന വെള്ളാർ സുരേന്ദ്രൻ അനുസ്‌മരണം സംഘടിപ്പിച്ചു. രാവിലെ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി രാജേന്ദ്രകുമാർ, പികെഎസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി അനൂപ്, കയർ തൊഴിലാളി യൂണിയൻ നേതാവ് സായികുമാർ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എ ജെ സുക്കാർണോ, കരിങ്കട രാജൻ, കെ ജി സനൽകുമാർ, കെ എസ് സജി, കോവളം ലോക്കൽ സെക്രട്ടറി ബി ബാബു, പഞ്ചായത്ത് പ്രസിഡന്റ് ശാലിനി, ബ്രാഞ്ച് സെക്രട്ടറി വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.










0 comments