നീറ്റ് പരീക്ഷ
നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണം

തിരുവനന്തപുരം
നീറ്റ് പരീക്ഷ നടക്കുന്ന ഞായറാഴ്‌ച നഗരത്തിൽ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. രാവിലെ 9.30 മുതലാണ് നിയന്ത്രണം. ആറ്റുകാല്‍ പാര്‍ക്കിങ് ഗ്രൗണ്ട്, കോർപറേഷന്റെ തമ്പാനൂര്‍, പാളയം എന്നിവിടങ്ങളിലെ സ്ഥലങ്ങളിലെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ്ങുകൾ, കവടിയാര്‍മുതല്‍ കുറവന്‍കോണംവരെയുള്ള റോഡിന്റെ ഇടതുവശം, വനിതാ കോളേജുമുതല്‍ വഴുതക്കാടുവരെയുള്ള റോഡിന്റെ ഇടതുവശം, നന്ദാവനംമുതല്‍ മ്യൂസിയം വരെയുളള റോഡിന്റെ ഇടതുവശം, സംഗീത കോളേജ്– -നോര്‍ക്കാറോഡ്, സ്പെന്‍സര്‍മുതല്‍ പാളയംവരെയുളള റോഡിന്റെ ഇടതുവശം, പുളിമൂടുമുതല്‍ ആയുവേദകോളേജുവരെയുളള റോഡിന്റെ ഇരുവശങ്ങൾ, അട്ടക്കുളങ്ങര-– കിള്ളിപ്പാലം റോഡിന്റെ ഇടതുവശം, പിഎംജി–ലോ കോളേജ് റോഡ്, നിയമസഭ–-വികാസ്ഭവന്‍ റോഡ്, എകെജി–ജനറല്‍ ഹോസ്പിറ്റല്‍ റോഡിന്റെ ഇടതുവശം, പരുത്തിപ്പാറ–-കേശവദാസപുരം റോഡിന്റെ ഇടതുവശം, കേശവദാസപുരം –പ്ലാമൂടുവരെയുള്ള റോഡിന്റെ ഇരുവശങ്ങൾ, ജഗതി-–ഇടപ്പഴിഞ്ഞി–റോഡിന്റെ ഇടതുവശം, മോഡല്‍സ്കൂള്‍-– പനവിള റോഡിന്റെ ഇടതുവശം എന്നിവിടങ്ങളിലാണ് പാർക്കിങ് അനുവദിച്ചിട്ടുള്ളത്. ക്രമീകരണങ്ങള്‍ അറിയുന്നതിനുള്ള നന്പരുകൾ: 04712558731, 9497930055.










0 comments