ബാലസംഘം പുസ്തകത്തുമ്പിയും വായന വാരാചരണവും

ജില്ലാ വായന ദിനാചരണം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്യുന്നു
നെടുമങ്ങാട്
ബാലസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ‘പുസ്തകത്തുമ്പി'യുടെയും ജില്ലാ വായന ദിനാചരണത്തിന്റെയും ഉദ്ഘാടനം നെടുമങ്ങാട് അക്ഷരം ഗ്രന്ഥശാലയിൽ നടന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്തു. ‘വായിക്കാം ചിന്തിക്കാം വളരാം' എന്ന സന്ദേശത്തിൽ മത്സരങ്ങളും പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കലും നടന്നു. ജില്ലയിലെ മുഴുവൻ ബാലസംഘം യൂണിറ്റുകളിലും വായന വാരാചരണം നടക്കും. ജില്ലാ പ്രസിഡന്റ് ആർ ജെ ആമിന അധ്യക്ഷയായി. ജില്ലാ സെക്രട്ടറി അമൽ ഗിരീഷ്, ജില്ലാ കൺവീനർ ഗോപകുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി കൃഷ്ണൻ, നെടുമങ്ങാട് ഏരിയ സെക്രട്ടറി അഞ്ജന, ഏരിയ പ്രസിഡന്റ് ഹബിൻ, ഏരിയ കൺവീനർ അജീം ഖാൻ എന്നിവർ സംസാരിച്ചു.










0 comments