മെഡിക്കൽ കോളേജിന് ഇതുമതിയോ

കോട്ടയം അഞ്ച് ജില്ലകളിൽനിന്നുള്ള രോഗികൾ ആശ്രയിക്കുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് ബജറ്റിൽ ഇത്രയും മതിയോ. ജനം ചോദിക്കുന്ന ചോദ്യമാണിത്. എൽഡിഎഫ് സർക്കാർ തുടങ്ങിവച്ച വൻകിട വികസനപദ്ധതികൾ അവസാനഘട്ടത്തിൽ എത്തിയവയുണ്ട്. ഇത് പൂർത്തിയാക്കുന്നതിനെക്കുറിച്ച് പരാമർശം പോലുമില്ല. പക്ഷാഘാത വിഭാഗത്തിനായി 4.29 കോടി വകയിരുത്തിയത് മാത്രമാണ് പറയാനുള്ളത്. വിവിധ മെഡിക്കൽ കോളേജുകളിൽ സുരക്ഷയ്‌ക്ക് 3.12 കോടി വകയിരുത്തിയതിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുമുണ്ട്. മരുന്നു സ്‌റ്റോറുകൾ നവീകരിക്കാൻ പൊതുവായുള്ള പദ്ധതിയിലും ഉൾപ്പെട്ടു എന്നതല്ലാതെ മരുന്നിനുപോലും മറ്റൊന്നുമില്ല. കഴിഞ്ഞ എൽഡിഎ-ഫ് സർക്കാർ 1, 250 കോടിയാണ് മെഡിക്കൽ കോളേജിന് ചെലവഴിച്ചത്. 2025ലെ ബജറ്റിൽ മജ്ജ മാറ്റിവയ്ക്കൽ സൗകര്യത്തിന് 1.75 കോടി അനുവദിച്ചിരുന്നു. കൂടാതെ അത്യാധുനിക ഇമേജിങ് സൗകര്യങ്ങൾ ഒരുക്കാനും മാലിന്യ നിർമാർജനത്തിനും മാതൃ -ശിശു ആരോഗ്യകേന്ദ്രങ്ങളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും കാൻസർ ചികിത്സയ്‌ക്കുമെല്ലാം തുക അനുവദിച്ചിരുന്നു. പുതിയ സർജിക്കൽ ബ്ലോക്കു-ം കാർഡിയോളജി ബ്ലോക്കും നിർമിച്ചു. സൂപ്പർസ്‌പെഷ്യാലിറ്റി ബ്ലോക്ക് അവസാനഘട്ടത്തിലാണ്. കിഫ്‌ബി ഫണ്ടുപയോഗിച്ചാണ് നിർമിച്ചത്. കിഫ്‌ബി തന്നെ ഇല്ലാതാക്കാൻ സർക്കാർ തീരുമാനിച്ചതോടെ സൂപ്പർസ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ എങ്ങനെ പൂർത്തീകരിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.









0 comments