ad
Deshabhimani

ഒളിമ്പിക് റാലി; 23ന് തൃക്കരിപ്പൂരിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 21, 2026, 03:00 AM | 1 min read

തൃക്കരിപ്പൂർ അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക്ക് അസോസിയേഷൻ 23ന് തൃക്കരിപ്പൂരിൽ ഒളിമ്പിക് റാലി സംഘടിപ്പിക്കും. പകൽ മൂന്നിന് തങ്കയം മുക്കിൽനിന്നും ആരംഭിക്കുന്ന ഒളിമ്പിക് റാലി തൃക്കരിപ്പൂർ കൂലേരി ഗവ: എൽപി സ്‌കൂളിൽ സമാപിക്കും. ഒളിമ്പിക് റണ്ണിൽ വിദ്യാർഥികൾ, സംസ്ഥാന, ദേശീയ, അന്തർദേശീയ താരങ്ങൾ ജനപ്രതിനിധികൾ, കലാ- സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. ചരിത്രത്തിലാദ്യമായി കേരളം ആതിഥ്യം വഹിക്കുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ കേരള ഒളിമ്പിക് അസോസിയേഷന്റെ ഒളിമ്പിക് ദിനാഘോഷം, റിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീം പരിശീലകനായിരുന്ന എൻ മുഹമ്മദ് കുഞ്ഞി റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യും. ഇന്ത്യൻ കബഡി കോച്ച് ദ്രോണാചാര്യ ഇ ഭാസ്‌കരൻ, ഫുട്ബോൾ താരം മാളവിക, വോളിബോൾ താരം അഞ്ജു ബാലകൃഷ്‌ണൻ, ഫുട്ബോൾ താരം എം സുരേഷ്, പഞ്ചഗുസ്‌തി താരം ജോഷ്വാ, കബഡി താരം ജഗദീഷ് കുമ്പള, സെപക്ടാത്രോ താരം ശ്രേയ തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം അച്ചുതൻ, എം കെ രാജശേഖരൻ, ടി പവിത്രൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എം മനു, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം രജീഷ്ബാബു എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home