ad
Deshabhimani

അനധികൃത മദ്യവിൽപ്പന

ബിജെപി പ്രവർത്തകൻ 
പിടിയിൽ

കണ്ണൻ
വെബ് ഡെസ്ക്

Published on Jun 21, 2026, 02:00 AM | 1 min read

മങ്കര

തേനൂരിൽ വീട്ടിൽ വിൽപ്പനയ്‌ക്കായി സൂക്ഷിച്ച വിദേശമദ്യവുമായി ബിജെപി പ്രവർത്തകൻ പിടിയിൽ. കല്ലേമൂച്ചിക്കൽ കൂട്ടാല വീട്ടിൽ കണ്ണനാണ്‌(37) മങ്കര പൊലീസിന്റെ പിടിയിലായത്‌. വീട്ടിൽനിന്ന്‌ 8.5 ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. ബിവറേജസ്‌ ഒ‍ൗട്ട്‌ലെറ്റിൽനിന്ന്‌ അളവിൽക്കൂടുതൽ മദ്യംവാങ്ങി ആവശ്യക്കാർക്ക് അമിതവിലയ്‌ക്ക്‌ വിൽക്കുകയായിരുന്നു പ്രതി. ഇയാൾ പ്രദേശത്തെ സജീവ ബിജെപി പ്രവർത്തകനാണ്‌. മങ്കര സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കണ്ണന്റെ വീട് പരിശോധിച്ചപ്പോഴാണ്‌ അടുക്കള ഭാഗത്ത്‌ സഞ്ചിയിൽ മദ്യം കണ്ടെടുത്തത്‌. പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ്‌ ഉദ്യോഗസ്ഥരായ ഷിജു, രജിത, സതീഷ്‌-കുമാർ, അനൂപ്, സുസ്മിത, സുജിത് എന്നിവർ പരിശോധനയ്‌ക്ക്‌ നേതൃത്വം നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home