ad
Deshabhimani

ലൈബ്രേറിയൻമാരുടെ അലവൻസ്‌ 
വർധിപ്പിക്കണം: കെഎസ്‌എൽയു

കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 21, 2026, 02:00 AM | 1 min read

പാലക്കാട്‌

ലൈബ്രേറിയന്മാരുടെ അലവൻസ്‌ വർധിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന്‌ കേരള സ്‌റ്റേറ്റ്‌ ലൈബ്രേറിയൻസ്‌ യൂണിയൻ (കെഎസ്‌എൽയു) ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ്‌ ടി സി രാധ അധ്യക്ഷനായി. ലൈബ്രറി ക‍ൗൺസിൽ ജില്ലാ സെക്രട്ടറി കെ എൻ സുകുമാരൻ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി സി രാധ (പ്രസിഡന്റ്‌), കെ മോഹൻദാസ്‌ (സെക്രട്ടറി).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home