13 പേർക്കുകൂടി ഷിഗല്ല; നിയന്ത്രണവിധേയമെന്ന് മന്ത്രി

തിരുവനന്തപുരം:
സംസ്ഥാനത്ത് ഷിഗല്ല പടർന്നുപിടിക്കുമ്പോഴും രോഗം നിയന്ത്രണവിധേയമെന്ന് ആവർത്തിച്ച് മന്ത്രി കെ മുരളീധരൻ. ശനിയാഴ്‌ച 13 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ, ഇൗ മാസം ഷിഗല്ല ബാധിച്ചവരുടെ എണ്ണം 133 ആയി. 19 പേർ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്. എന്നാൽ, രോഗപ്രതിരോധത്തിന്റെ ഭാഗമായി ചേർന്ന ഉന്നതതലയോഗത്തിൽ ചിട്ടയായ പ്രവർത്തനത്തിലൂടെ ഷിഗല്ല നിയന്ത്രണവിധേയമാക്കിയെന്നാണ് മന്ത്രിയുടെ അവകാശവാദം.
നിപായുടെ ഉറവിടം കണ്ടെത്താ ൻ ഇതുവരെ സാധിക്കാത്തതിനാൽ ശാസ്ത്രീ യ പരിശോധന നടത്താൻ ഉന്നതാധികാര സമിതിക്ക് നിർദേശം നൽകി.
രോഗം മറച്ചുവയ്ക്കാൻ ശ്രമിക്കില്ലെന്നും രോഗബാധിതരെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണ് സർക്കാരിന് വേണ്ടതെന്നും മന്ത്രി പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധത്തിൽ സർക്കാരിനെതിരെ വിമർശം ശക്തമാകുന്നതിനിടെയാണ് ന്യായീകരണം. എബോള സംശയിച്ച രണ്ട് രോഗികളുടെയും റിപ്പോർട്ട് നെഗറ്റീവാണെന്നും അറിയിച്ചു. തിരുവനന്തപുരം സ്വദേശി എബോള നിരീക്ഷണത്തിലായിരുന്ന വിവരം ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നില്ല.
യോഗത്തിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അധ്യക്ഷയായി. മേയർ വി വി രാജേഷ്, എംഎൽഎമാരായ സി കെ ഹരീന്ദ്ര ൻ, ഒ എസ് അംബിക, കലക്ടർ അ നുകുമാരി, ഉന്നതാധികാര സമിതി അധ്യക്ഷൻ ഡോ. എസ് എസ് ലാൽ, കൺവീനർ ശ്രീജിത്ത് എ ൻ കുമാർ, മെഡിക്കൽ വിദ്യാഭ്യാ സ വകുപ്പ് ഡയറക്ടർ ഡോ. കെ വി വിശ്വനാഥൻ, അഡീഷണൽ ഡയറക്ടർ ഡോ. റീത്ത എന്നിവർ സംസാരിച്ചു.തിരുവനന്തപുരം
സംസ്ഥാനത്ത് ഷിഗല്ല പടർന്നുപിടിക്കുമ്പോഴും രോഗം നിയന്ത്രണവിധേയമെന്ന് ആവർത്തിച്ച് മന്ത്രി കെ മുരളീധരൻ. ശനിയാഴ്‌ച 13 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ, ഇൗ മാസം ഷിഗല്ല ബാധിച്ചവരുടെ എണ്ണം 133 ആയി. 19 പേർ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്.
എന്നാൽ, രോഗപ്രതിരോധത്തിന്റെ ഭാഗമായി ചേർന്ന ഉന്നതതലയോഗത്തിൽ ചിട്ടയായ പ്രവർത്തനത്തിലൂടെ ഷിഗല്ല നിയന്ത്രണവിധേയമാക്കിയെന്നാണ് മന്ത്രിയുടെ അവകാശവാദം.
നിപായുടെ ഉറവിടം കണ്ടെത്താ ൻ ഇതുവരെ സാധിക്കാത്തതിനാൽ ശാസ്ത്രീ യ പരിശോധന നടത്താൻ ഉന്നതാധികാര സമിതിക്ക് നിർദേശം നൽകി. രോഗം മറച്ചുവയ്ക്കാൻ ശ്രമിക്കില്ലെന്നും രോഗബാധിതരെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണ് സർക്കാരിന് വേണ്ടതെന്നും മന്ത്രി പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധത്തിൽ സർക്കാരിനെതിരെ വിമർശം ശക്തമാകുന്നതിനിടെയാണ് ന്യായീകരണം. എബോള സംശയിച്ച രണ്ട് രോഗികളുടെയും റിപ്പോർട്ട് നെഗറ്റീവാണെന്നും അറിയിച്ചു. തിരുവനന്തപുരം സ്വദേശി എബോള നിരീക്ഷണത്തിലായിരുന്ന വിവരം ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നില്ല.
യോഗത്തിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അധ്യക്ഷയായി. മേയർ വി വി രാജേഷ്, എംഎൽഎമാരായ സി കെ ഹരീന്ദ്ര ൻ, ഒ എസ് അംബിക, കലക്ടർ അ നുകുമാരി, ഉന്നതാധികാര സമിതി അധ്യക്ഷൻ ഡോ. എസ് എസ് ലാൽ, കൺവീനർ ശ്രീജിത്ത് എ ൻ കുമാർ, മെഡിക്കൽ വിദ്യാഭ്യാ സ വകുപ്പ് ഡയറക്ടർ ഡോ. കെ വി വിശ്വനാഥൻ, അഡീഷണൽ ഡയറക്ടർ ഡോ. റീത്ത എന്നിവർ സംസാരിച്ചു.










0 comments