ജനവിരുദ്ധ ബജറ്റിനെതിരെ ജനരോഷാഗ്നി

യുഡിഎഫ് സർക്കാരിന്റെ തൊഴിലാളി വിരുദ്ധ -ജനവിരുദ്ധ ബജറ്റിനെതിരെ സിഐടിയു പ്രതിഷേധം ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
മുൻ എൽഡിഎഫ് സർക്കാരിന്റെ ക്ഷേമ, വികസന പദ്ധതികൾ അട്ടിമറിച്ച ജനവിരുദ്ധ ബജറ്റിനെതിരെ കെഎസ്‌കെടിയു പ്രതിഷേധിച്ചു. ക്ഷേമ പെൻഷൻ 3000 ആക്കുമെന്ന വാഗ്ദാനം പാലിച്ചില്ല. ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചു. സ്ത്രീ സുരക്ഷാ പെൻഷനും തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയെയും അവഗണിച്ചു. കുട്ടനാടിന്റ വികസനത്തെ പാടെ അവഗണിച്ചു. മങ്കൊമ്പിൽ നടന്ന സമരം സംസ്ഥാന വൈസ് പ്രസിഡന്റ് എ ഡി കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ രാഘവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം സത്യപാലൻ, കെ കെ ഷാജു, എൻ പി വിൻസെന്റ്, ജോസ് തോമസ്, സിപിഐ എം തകഴി ഏരിയാ സെക്രട്ടറി അനിൽകുമാർ, പി കെ പൊന്നപ്പൻ, എൻ വി ശശീന്ദ്രബാബു, കെ ശ്രീകുമാർ, എൻ പി രാജൻ, എസ് സുധിമോൻ, സന്ധ്യ ജയകുമാർ എന്നിവർ സംസാരിച്ചു. യുഡിഎഫ് സർക്കാരിന്റെ തൊഴിലാളി വിരുദ്ധ -ജനവിരുദ്ധ ബജറ്റിനെതിരെ സിഐടിയു നേതൃത്വത്തിൽ പ്രതിഷേധിച്ചു. ആലപ്പുഴയിൽ ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്-ഘാടനംചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗീതാഭായി, വി ടി രാജേഷ്, കെ ജെ പ്രവീൺ, ടി എ നിസാർ, പി വി വിനോദ് കുമാർ, കെ നസീമ എന്നിവർ സംസാരിച്ചു.








0 comments