print edition സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അടിയറവ് പറഞ്ഞു: കെ രാജൻ

തൃശൂര്‍:
സംസ്ഥാന സർക്കാർ സമ്പൂർണമായി കേന്ദ്രത്തിന് അടിയറവ് പറഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് സത്യപ്രതിജ്ഞാച്ചടങ്ങിലെ വന്ദേമാതരം ആലാപനംമുതൽ പിഎം ശ്രീവരെയുള്ള കാര്യങ്ങളെന്ന് സിപിഐ പാർലമെന്ററി പാർടി നേതാവ് കെ രാജൻ. ഇൗ സർക്കാർ മതന്യൂനപക്ഷങ്ങൾ ആശങ്കപ്പെട്ട ആശയങ്ങളും പാഠങ്ങളും നടപ്പാക്കുകയാണ്.
എംഒയു ഒപ്പിട്ട് 22 ദിവസത്തിനകം പിഎം ശ്രീ പദ്ധതി മരവിപ്പിക്കാൻ കേരളം കത്ത് നൽകി. തുടങ്ങാത്ത പദ്ധതിയിൽനിന്ന് പിന്മാറേണ്ട കാര്യമില്ല.
നടപടിയൊന്നും സ്വീകരിക്കാത്ത പദ്ധതിയുടെ പേരിൽ ഫണ്ട് വാങ്ങി എന്നത് വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്ന സർക്കാർ, കൈയേറ്റക്കാർക്കും അനധികൃത ഭൂമി കച്ചവടക്കാർക്കും റിയൽ എസ്റ്റേറ്റ് മാഫിയക്കും ഭൂമി വിൽക്കാൻ വഴിയൊരുക്കുകയാണ്. സ്വകാര്യവൽക്കരണവും കേ ന്ദ്ര നയങ്ങളെ പിന്തുണക്കലും വർഗീയ പ്രീണനവുമാണ് സർക്കാർ രാഷ്ട്രീയ നിലപാടുകളായി സ്വീകരിച്ചിട്ടുള്ളത്.
മുൻ സർക്കാരിൽനിന്ന് വ്യത്യസ്തമായി ഏറ്റുമുട്ടലില്ലാത്ത സാഹചര്യം വന്നതിന്റെയും ഭരണത്തിൽ ഇടപെടാൻ കഴിയുന്നതിന്റെയും ആവേശത്തിലും സന്തോഷത്തിലുമാണ് ലോക്ഭവനെന്നും കെ രാജന്‍ പറഞ്ഞു.









0 comments