ad
Deshabhimani

print edition പ്രവാസികളെ പൂർണമായും അവഗണിച്ചു

satheesan budget.
വെബ് ഡെസ്ക്

Published on Jun 21, 2026, 01:17 AM | 2 min read

തിരുവനന്തപുരം : കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ജീവരക്തമായ പ്ര വാസികളെ ബജറ്റിൽ പൂർണമായി അവഗണിച്ചെന്ന്‌ കേരള പ്രവാസി സംഘം. കേരളത്തിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ പ്രവാസി മേഖലയ്ക്കുവേണ്ടി ബജറ്റിൽ ഒന്നുമില്ലെന്നത് പ്രതിഷേധാർഹമാണ്‌. മുൻ സർക്കാരുകൾ പ്രവാസിക്ഷേമത്തിന് 200 കോടി രൂപയോളമാണ്‌ മാറ്റിവച്ചിരുന്നത്‌. ഏപ്രിൽവരെ പെൻഷനും ആനൂകൂല്യങ്ങളും മുടങ്ങാതെ വിതരണം ചെയ്‌തു. എന്നാൽ, യുഡിഎഫ്‌ അധികാരത്തിൽ വന്ന ആദ്യം മാസംതന്നെ പെൻഷൻ മുടങ്ങി. ‘നോർക്ക' എന്ന വാക്കുപോലും ബജറ്റിലില്ല.

‘സാന്ത്വനം' ഉൾപ്പെടെ നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കുന്ന നോർക്കയ്ക്ക് ഒ ന്നും നീക്കിവച്ചിട്ടില്ല. പ്രവാസിവിരുദ്ധ ബജറ്റിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ ഗഫൂർ പി ലില്ലീസും ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടിയുപറഞ്ഞു. എകെപിസിടിഎ തിരുവനന്തപുരം ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടന്നുവരുന്ന മുന്നേറ്റങ്ങൾക്ക് പൂർണവിരാമമിടുന്നതാണ് സംസ്ഥാന ബജറ്റെന്ന്‌ എകെപിസിടിഎ. കേന്ദ്ര വിദ്യാഭ്യാസനയങ്ങൾ നടപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ടുവയ്‌ക്കുന്ന ചില പ്രസ്താവനകളാണ് ഉന്നതവിദ്യാഭ്യാസം എന്ന ഭാഗത്തിൽ. യുഡിഎഫ് വാഗ്‌ദാനം ചെയ്‌ത, പെൺകുട്ടികൾക്ക് മാസം 1000 രൂപ സ്‌കോളർഷിപ്പിനെക്കുറിച്ചും മിണ്ടാട്ടമില്ല.

ഇതിനെല്ലാമെതിരെ പ്രതിഷേധം ഉയർന്നുവരണമെന്ന് സംസ്ഥാന പ്രസിഡന്റ്‌ ജി സഞ്ജീവ്, ജനറൽ സെക്രട്ടറി എ നിശാന്ത് എന്നിവർ പറഞ്ഞു. സിസിഒഎ കൊച്ചി സംസ്ഥാന ബജറ്റിൽ ടൂറിസ്റ്റ്‌ ബസ്‌ മേഖലയെ പൂർണമായി അവഗണിച്ചുവെന്ന്‌ കോൺട്രാക്ട്‌ ക്യാരേജ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ (സിസിഒഎ). മേഖലയിലെ തൊഴിലാളികളുടെയും ഉടമകളുടെയും ആവശ്യങ്ങളോട്‌ സർക്കാർ മുഖംതിരിച്ചു. മേഖലയെ തകർക്കുന്ന നികുതിവർധന പിൻവലിച്ച്‌ ഒടിഎസ്‌ പദ്ധതി അടിയന്തരമായി പ്രഖ്യാപിക്കണമെന്നും സംസ്ഥാന പ്രസിഡന്റ്‌ ബിനു ജോൺ, ജിജോ അഗസ്റ്റിൻ, ഒ എസ്‌ ജെ സ്റ്റിൻ എന്നിവർ ആവശ്യപ്പെട്ടു. എഎംഎഐ തിരുവനന്തപുരം ബജറ്റിൽ ആയുർവേദ മേഖലയെ പൂർണമായും അവഗണിച്ചത്‌ പ്രതിഷേധാർഹമാണെന്ന്‌ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ. ആയുർവേദ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനോ ഗവേഷണത്തിനോ പ്രത്യേക ഫണ്ട് പ്രഖ്യാപിക്കാത്തത് നിരാശാജനകമാണ്‌.

ആയുർവേദ മെഡിക്കൽ ടൂറിസം മിഷൻ രൂപീകരിക്കണമെന്ന ആവശ്യം തഴഞ്ഞു. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസിലും വയോജന ക്ഷേമത്തിനായുള്ള സിൽവർ ഇക്കോണമി പോളിസിയിലും ആയുർവേദത്തെ ഉൾപ്പെടുത്താത്തത് അനീതിയാണ്. അപാകതകൾ പരിഹരിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ ഡോ. കെ എസ് വിഷ്‌ണു നമ്പൂതിരി, ജനറൽ സെക്രട്ടറി ഡോ. പി കെ ഹരിദാസ് എന്നിവർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home