ad
Deshabhimani

ഡിജിറ്റൽ സാക്ഷരതാ ക്ലാസ്

കെഎസ്എസ്-പിയു ഡിജിറ്റൽ സാക്ഷരത പരിശീലന പരിപാടി  സംസ്ഥാന പ്രസിഡന്റ്‌ എ പി ജോസ് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്എസ്-പിയു ഡിജിറ്റൽ സാക്ഷരത പരിശീലന പരിപാടി സംസ്ഥാന പ്രസിഡന്റ്‌ എ പി ജോസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 08, 2026, 12:44 AM | 1 min read


തൃശൂർ

സർവീസ് പെൻഷൻകാർക്കായി കെഎസ്എസ്‌പിയു ജില്ലാ കമ്മിറ്റിയുടെയും ഹെൽപ്പ് ഏജ് ഇന്ത്യയുടെയും നേതൃത്വത്തിൽ ഡിജിറ്റൽ സാക്ഷരതാ ക്ലാസ് സംഘടിപ്പിക്കും. ഇതിനു മുന്നോടിയായി റിസോഴ്‌സ് പേഴ്‌സൺമാരുടെ പരിശീലനം സംസ്ഥാന പ്രസിഡന്റ്‌ എ പി ജോസ് ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ്, ബ്ലോക്ക് തലത്തിലുള്ള അധ്യാപകർക്കാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ജനുവരിക്ക്‌ മുന്പ്‌ 15,000 പേരെ സാക്ഷരരാക്കാനുള്ള സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ജില്ലാ വൈസ് പ്രസിഡന്റ്‌ പി തങ്കം അധ്യക്ഷയായി. സെക്രട്ടറി കെ ചന്ദ്രമോഹനൻ, ട്രഷറർ ജോസ് കോട്ടപ്പറമ്പിൽ, സംസ്ഥാന കമ്മിറ്റി അംഗം കെ എം ശിവരാമൻ, ഹെൽപ്പ് ഏജ് ഇന്ത്യ കോ– ഓർഡിനേറ്റർ ആരതി പി മണി, സി ബി കുഞ്ഞുമുഹമ്മദ്, ടി എം യോഹന്നാൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home