സിഐടിയു ജില്ലാ സമ്മേളനം
സംഘാടകസമിതി രൂപീകരിച്ചു

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഫോർട്ട്കൊച്ചി സൗത്ത് സംഘാടകസമിതി യോഗം ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു
മട്ടാഞ്ചേരി
സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഫോർട്ട്കൊച്ചി സൗത്ത് സംഘാടകസമിതി രൂപീകരിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
എസ് ഗോപാലൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി എസ് രാജം, കെ എ എഡ്‌വിൻ, കെ ജെ തോമസ്, എസ് സന്തോഷ് കുമാർ, ടി കെ ദിലീപ് കുമാർ, സിന്ധു രാജേഷ്, മഞ്ജുള അനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ് ഗോപാലൻ (ചെയർമാൻ), കെ ജെ തോമസ് (കൺവീനർ), എസ് സന്തോഷ് കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.









0 comments