ad
Deshabhimani

ശ്രദ്ധേയമായി ‘നറുമൊഴി -2026'

‘Narumozhi -2026’

എറണാകുളം ദർബാർ ഹാളിൽ നടക്കുന്ന ‘നറുമൊഴി -2026’ ചിത്രപ്രദർശനത്തിൽ ചിത്രകാരൻ കത്തലാട്ട് പ്രകാശൻ

വെബ് ഡെസ്ക്

Published on Sep 08, 2026, 03:06 AM | 1 min read

കൊച്ചി


അക്രിലിക് ഉപയോഗിച്ച് ക്യാൻവാസുകളിൽ തീർത്ത 25 ചിത്രങ്ങളുടെ പ്രദര്‍ശനം ‘നറുമൊഴി -2026' എറണാകുളം ദർബാർ ഹാളിൽ ആരംഭിച്ചു.


ചിത്രകാരൻ കത്തലാട്ട് പ്രകാശന്റെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. 30 വർഷമായി കോഴിക്കോട് നഗരത്തിൽ തെരുവുകച്ചവടം നടത്തി ഉപജീവനം നടത്തുന്ന പ്രകാശന്‍, കോവിഡ് കാലത്താണ് ക്യാൻവാസിലേക്ക് ചിത്രം വരയ്ക്കാനുള്ള ആലോചനയുണ്ടായത്.


പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങൾ നേടി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയുമുള്ള ആശയങ്ങളാണ് ചിത്രങ്ങള്‍ പ്രതിപാദിക്കുന്നത്. 10 വരെയാണ് പ്രദര്‍ശനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home