ad
Deshabhimani

പ്രവർത്തന ഫണ്ട് കൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്‌തു

Coupon distribution

പള്ളുരുത്തി പബ്ലിക്‌ ലൈബ്രറിയിൽ പ്രവർത്തന ഫണ്ട് കൂപ്പൺ വിതരണം 
ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 08, 2026, 02:57 AM | 1 min read

പള്ളുരുത്തി


പള്ളുരുത്തി പബ്ലിക്‌ ലൈബ്രറിയിൽ പ്രവർത്തന ഫണ്ട് കൂപ്പൺ വിതരണം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജോൺ ഫെർണാണ്ടസ് പള്ളുരുത്തി മലബാർ ഹോട്ടൽ മാനേജർ കമറുദ്ദീനു നൽകി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കും ലൈബ്രറി കൗൺസിൽ ലൈബ്രറിതലത്തിൽ യുപി സ്കൂൾ കുട്ടികൾക്കായി നടത്തിയ വായനമത്സരത്തിലെ വിജയികൾക്കും സമ്മാനം നൽകി.


ക്വിസ് മത്സരത്തിൽ എം ബി ഷബാന (എസ്ഡിപിവൈ ജിഎച്ച്എസ്), അബ്ദുൾ അർഷാദ് (എസ്ഡിപിവൈ ബിഎച്ച്എസ്) , കെ എം രുദ്രാക്ഷ് (സെന്റ്‌ ഡൊമിനിക്‌ പബ്ലിക്‌ സ്കൂൾ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും വായനമത്സരത്തിൽ സെന്റ്‌ ഡൊമിനിക്‌ പബ്ലിക്‌ സ്കൂളിലെ എസ് ശ്രദ്ധ, സി എസ് അഭിനന്ദ് , വി എസ് സൂര്യകൃഷ്‌ണ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ലൈബ്രറി പ്രസിഡന്റ്‌ വി പി ശശി അധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി കെ ആർ തുളസീദാസ്, എം സി സുരാജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home