ടോം ജോസിന് നവതി സ്വീകരണം

ടോം ജോസ് അങ്കമാലിക്ക് നൽകിയ സ്വീകരണം മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറിയും നേതൃപരിശീലകനും അധ്യാപകനുമായിരുന്ന ടോം ജോസ് അങ്കമാലിക്ക് കേരള ഹിസ്റ്ററി കോൺഗ്രസും അങ്കമാലി പൗരാവലിയും ചേർന്ന് നവതി സ്വീകരണം നൽകി. മന്ത്രി റോജി എം ജോൺ ഉദ്ഘാടനംചെയ്‌തു. നഗരസഭാ ചെയർപേഴ്സൺ റീത്ത പോൾ അധ്യക്ഷയായി.
തോമസ് ഉണ്ണിയാടൻ എംഎൽഎ, എൽഎഫ് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി മംഗളപത്രം സമർപ്പിച്ചു. എംഎംബി ജനറൽ ബ്രദർ ബാസ്റ്റിൻ കരുവേലിൽ നവതിസ്മൃതിഗ്രന്ഥം പ്രകാശിപ്പിച്ചു. ജോസ് തെറ്റയിൽ ആദ്യപ്രതി ഏറ്റുവാങ്ങി.
പ്രൊഫ. വി എ വർഗീസ്, ബേബി മൂക്കൻ, ഡോ. കുര്യാസ് കുമ്പളക്കുഴി, ഫാ. ജേക്കബ് നാലുപറയിൽ, സിജോ പൈനാടത്ത്, എൻ വി സേവ്യർ എന്നിവർ സംസാരിച്ചു.
വിവിധ സംഘടനകൾക്കുവേണ്ടി ഉപഹാരങ്ങളും പൊന്നാടകളും സമ്മാനിച്ചു. ടോം ജോസ് മറുപടി പറഞ്ഞു. സ്നേഹസൽക്കാരവും ഉണ്ടായിരുന്നു.









0 comments