കരുമാല്ലൂരിൽ അധികൃതരുടെ ഒത്താശയോടെ നെൽപ്പാടം നികത്തുന്നു

കരുമാല്ലൂർ മൈലേപ്പടിയിൽ കൃഷിനിലം മണ്ണിട്ട് നികത്തിയനിലയിൽ
കരുമാല്ലൂർ
കരുമാല്ലൂർ പഞ്ചായത്ത് പത്താം വാർഡ് മൈലേപ്പടിയിൽ പഞ്ചായത്ത്, റവന്യൂ അധികൃതരുടെ ഒത്താശയോടെ കൃഷിനിലം അനധികൃതമായി നികത്തുന്നതായി നാട്ടുകാരുടെ പരാതി.
പൊതു അവധിദിനങ്ങൾ പ്രയോജനപ്പെടുത്തിയാണ് വ്യാപകമായി മണ്ണിട്ട് നിലംനികത്തുന്നത്. അവധി ദിവസങ്ങളിൽ ഉദ്യോഗസ്ഥരുടെ പരിശോധന ഉണ്ടാകില്ലെന്ന സൗകര്യം മുതലെടുത്താണ് നികത്തൽ. രാത്രികളിലും അവധി ദിവസങ്ങളിലും ടിപ്പർലോറികളിലും മറ്റു വാഹനങ്ങളിലുമായാണ് മണ്ണ് എത്തിക്കുന്നത്.
കൃഷിയോഗ്യമായ നിലങ്ങൾ നികത്തുന്നത് പ്രദേശത്തെ സ്വാഭാവിക നീരൊഴുക്കിനെയും ജലസംഭരണ സംവിധാനത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. മഴക്കാലത്ത് വെള്ളക്കെട്ടിനും സമീപവാസികളുടെ വീടുകളിലേക്ക് വെള്ളം കയറുന്നതിനും ഇത് കാരണമാകും.
പഞ്ചായത്ത് അധികൃതരും റവന്യു ഉദ്യോഗസ്ഥരും പരിശോധിച്ച് നികത്തൽ തടയണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വീടിന് മുന്നിലെ ഭൂമിയായിട്ടും കർഷകമോർച്ച നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി മൗനം പാലിക്കുകയാണെന്ന് ബിജെപി പ്രവർത്തകർക്കിടയിലും ആക്ഷേപമുണ്ട്. അതേസമയം, പരാതിയിൽപ്പറയുന്ന ഭൂമിയുടെ രേഖകളും നിലത്തിന്റെ തണ്ണീർത്തട, കൃ ഷിനിലം സംബന്ധിച്ച സ്ഥിതിയും ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.









0 comments