ദേശീയ നേത്രദാന പക്ഷാചരണം ജില്ലാ ഉദ്ഘാടനം

ദേശീയ നേത്രദാന പക്ഷാചരണം ജില്ലാ ഉദ്ഘാടനം ചേന്ദമംഗലത്ത് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ് നിർവഹിക്കുന്നു
പറവൂർ
ദേശീയ നേത്രദാന പക്ഷാചരണം ജില്ലാ ഉദ്ഘാടനം വിവിധ പരിപാടികളോടെ ചേന്ദമംഗലത്ത് നടന്നു. നേത്രദാന സന്ദേശറാലി പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ സൈജൻ ഫ്ലാഗ് ഓഫ് ചെയ്തു. മാല്യങ്കര എസ്എൻഎം കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ഫ്ലാഷ്‌മോബും നടന്നു. സമ്മേളനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ് ഉദ്ഘാടനം ചെയ്തു.
പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ സൈജൻ അധ്യക്ഷനായി. പറവൂർ നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ഒരുവർഷം നീളുന്ന നേത്രദാന ചലഞ്ച് ക്യാന്പയിന് ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി എ ഹരിദാസ് തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് ബെസ്സി സെബാസ്റ്റ്യൻ നേത്രദാന പ്രതിജ്ഞയും നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം എം ഹനീഷ് നേത്രദാന സന്ദേശവും നൽകി.
നേത്രദാനം ചെയ്തവരുടെ കുടുംബങ്ങളെ ആദരിക്കലും നേത്രദാന സമ്മതപത്രം സ്വീകരിക്കലും ജില്ലാപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ശ്രീദേവി മധു നിർവഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ ഷാഹിർഷ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. കെ ആർ വിദ്യ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എസ് സനീഷ്, സീന സജീവ്, എൻ കെ സാബു, ജില്ലാപഞ്ചായത്ത് അംഗങ്ങളായ എം എ നിത്യ, ബിന്ദു ജോർജ്, ആൽറിൻ കെ ജോബോയ്, കെ എസ് അശ്വതി, ഡോ. വിനോദ് പൗലോസ് എന്നിവർ സംസാരിച്ചു.









0 comments