തുറവൂർ കുടുംബാരോഗ്യകേന്ദ്രത്തിന് എൻക്യുഎഎസ് അംഗീകാരം

എൻക്യുഎഎസ് അംഗീകാരം നേടിയ തുറവൂർ കുടുംബാരോഗ്യകേന്ദ്രം
അങ്കമാലി
തുറവൂർ കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്‌സ് ലഭിച്ചു. ദേശീയതലത്തിൽ നടന്ന പരിശോധനയിൽ 93.67 ശതമാനം പോയിന്റുകൾ നേടിയാണ് അംഗീകാരം നേടിയത്.
ഇതോടെ ജില്ലയിൽ എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ച ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം 25 ആയി. കൂടുതൽ ആരോഗ്യസ്ഥാപനങ്ങളെ എൻക്യുഎഎസ് സ്റ്റാൻഡേർഡിലേക്ക് ഉയർത്തുന്നതിനുള്ള വിപുലമായ പ്രവർത്തനമാണ് നടപ്പാക്കിവരുന്നതെന്ന് ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം എം ഹനീഷ് പറഞ്ഞു.









0 comments