ബാർ ജീവനക്കാരനെ ഫോർക്കുകൊണ്ട് കുത്തിയയാൾ അറസ്‌റ്റിൽ

നിതിൻ ഫ്രാൻസിസ്
കഴക്കൂട്ടം
ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും പണം ആവശ്യപ്പെട്ടതിന് ബാർ ജീവനക്കാരനെ ഫോർക്കുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ. പൂവാർ കരിങ്കുളം സ്വദേശി നിതിൻ ഫ്രാൻസിസ് (29) നെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേർ ഒളിവിൽപ്പോയി. ബാർ ഹോട്ടൽ ജീവനക്കാരൻ കണിയാപുരം സ്വദേശി വിഷ്‌ണു (23) നെ ഫോർക്കുകൊണ്ട് കുത്തിയതിനുപുറമേ ചൂണ്ടുവിരൽ കടിച്ചു മുറിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. ശനി രാത്രി 11.30 ഓടെയാണ് സംഭവം.








0 comments