ഡിഎഡബ്ല്യുഎഫ് ആലുവ ഏരിയ സമ്മേളനം
ഭിന്നശേഷിക്കാർക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കണം

ഡിഎഡബ്ല്യുഎഫ് ആലുവ ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി പി ഷൈജുദാസ് ഉദ്ഘാടനം ചെയ്യുന്നു
ആലുവ
എല്ലാ ഭിന്നശേഷിക്കാർക്കും കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കണമെന്ന് ഡിഎഡബ്ല്യുഎഫ് ആലുവ ഏരിയ സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ചെങ്ങമനാട് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി പി ഷൈജുദാസ് ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിസന്റ് കെ കെ വർഗീസ് അധ്യക്ഷനായി. സെക്രട്ടറി സി എം സുനീർ റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, ഏരിയ കമ്മിറ്റി അംഗം ടി വി പ്രദീഷ്, ഡിഎഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. ആന്റു വർഗീസ്, ജോയിന്റ് സെക്രട്ടറി കെ വി ബൈജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ കെ പ്രസന്നൻ (പ്രസിഡന്റ്), സി എം സുനീർ (സെക്രട്ടറി), കെ കെ വർഗീസ് (ട്രഷറർ).









0 comments