ad
Deshabhimani

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി

general hospital march

ഡിവൈഎഫ്ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും ചേർന്ന് നടത്തിയ മൂവാറ്റുപുഴ ജനറൽ ആശുപത്രി മാർച്ച് സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 08, 2026, 02:20 AM | 1 min read

മൂവാറ്റുപുഴ


മൂവാറ്റുപുഴ ജനറൽ ആശുപത്രിയെ തകർക്കാനുള്ള നീക്കം അനുവദിക്കില്ല, എംഎൽഎയുടെയും മൂവാറ്റുപുഴ നഗരസഭയുടെയും അനാസ്ഥ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റിയും ചേർന്ന് ജനറൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.


സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികളുടെ ആശ്രയമായ മൂവാറ്റുപുഴ ജനറൽ ആശുപത്രി അവഗണനയിലും പ്രതിസന്ധിയിലുമാണ്. ആർഎംഒ, ചീഫ് മെഡിക്കൽ ഓഫീസർ, ഗൈനക്കോളജി, അനസ്തേഷ്യ തസ്തികകളിൽ ഡോക്ടർമാരുടെ കുറവ് പരിഹരിച്ചില്ല. ഗൈനക്കോളജി ഡോക്ടറുടെ സ്വകാര്യ ചികിത്സയ്ക്കെതിരെ നടപടിയെടുക്കുക, അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരുടെ കുറവും ഒപിയിലെ അശാസ്ത്രീയ ടോക്കൺ സംവിധാനവും പരിഹരിക്കുക, വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ചിട്ടും പ്രവർത്തിക്കാത്ത സിടി സ്കാൻ മെഷീനും മാസങ്ങളായി തകരാറിലായ എക്സ്-റേ മെഷീനും ഉടൻ പ്രവർത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.


സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി സീനത്ത് മീരാൻ അധ്യക്ഷയായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ സജി ജോർജ്, കെ ജി അനിൽകുമാർ, മുനിസിപ്പൽ സൗത്ത് ലോക്കൽ സെക്രട്ടറി പി ബി അജിത് കുമാർ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ, പ്രസിഡന്റ് അഖിൽ പ്രകാശ്, ട്രഷറർ വിജയ് കെ ബേബി, മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് സ്മിതാ ദിലീപ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home