ഓട്ടോയിൽ കടത്തിയ 3.6 കിലോ കഞ്ചാവ് പിടികൂടി

സെയ്ദലി, സുൾഫിക്കർ, ഷഫീക്, നൗഷാദ്
കോവളം
ഓട്ടോറിക്ഷയിൽ കടത്താന്‍ ശ്രമിച്ച 3.6 കിലോ കഞ്ചാവുമായി നാലുപേർ കോവളത്ത് പിടിയിൽ. പൂന്തുറ സ്വദേശികളായ നൗഷാദ് (40), സെയ്‌ദലി (33), ഷെഫീക് (51), ഓട്ടോ ഡ്രൈവർ സുൾഫിക്കർ (33) എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. 22,000 രൂപയ്ക്ക് ഒഡിഷയിൽനിന്ന് വാങ്ങി ബസിൽ തമിഴ്നാട്ടിൽ എത്തിച്ച് ഓട്ടോയിൽ കോവളം ഭാഗത്തേക്ക് വരികയായിരുന്ന സംഘത്തെ നർകോട്ടിക്സ് എസിപി ഗോപകുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതികളെ വിഴിഞ്ഞം പൊലീസിന് കൈമാറി. രണ്ട് ബാഗുകളിൽ പൊതിഞ്ഞുസൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികളുടെ പക്കൽനിന്ന് മൊബൈൽ ഫോണുകളും 13,000 രൂപയും പിടിച്ചെടുത്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.








0 comments