ad
Deshabhimani

ഓണാഘോഷം സംഘടിപ്പിച്ചു

onam celenbration

അരോഹ ഫൗണ്ടേഷൻ ഓണാഘോഷം കാരിക്കേച്ചറിസ്റ്റ് സജീവ് ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 08, 2026, 03:02 AM | 1 min read

തൃപ്പൂണിത്തുറ


മഹാത്മാ ലൈബ്രറി ഓണാഘോഷം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ എ കെ ദാസ് ഉദ്ഘാടനം ചെയ്തു. എം സി സുരേന്ദ്രൻ അധ്യക്ഷനായി. ആദ്യകാല വായനശാല പ്രവർത്തകരായ എ അച്യുതൻ, പി സുരേന്ദ്രൻ, എം ആർ ശശി എന്നിവരെ ആദരിച്ചു. ഡോ. ആർ ശശികുമാർ, സിന്ധു ദാസ് തുടങ്ങിയവർ സംസാരിച്ചു. പുതുശേരി നഗർ റസിഡന്റ്‌സ്‌ അസോസിയേഷൻ വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ യു മധുസൂദനൻ ഉദ്ഘാടനം ചെയ്തു. എം ജെ ബാബു അധ്യക്ഷനായി. വി പി പ്രസാദ്, എം രവി, ഡോ. ഷൈലമ്മ, എം വി മേരി, ബെൻസി ബിജു, എ പി ഫ്രാൻസിസ്, അജിത് ജോർജ് എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: എം ജെ ബാബു (പ്രസിഡന്റ്‌), അജിത് ജോർജ് (സെക്രട്ടറി), എ പി ഫ്രാൻസിസ് (ട്രഷറർ).


ഉദയംപേരൂർ അരോഹ ഫൗണ്ടേഷൻ ഓണാഘോഷം കാരിക്കേച്ചറിസ്റ്റ് സജീവ് ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. കെ ബാബു, ജസ്റ്റിസ് പി എസ് ഗോപിനാഥൻ, ബിനുരാജ് കലാപീഠം, എൽ സന്തോഷ്, ഡി ജിനുരാജ്, എ കെ സുനിൽകുമാർ, ഇ കെ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home