വായനയും ചർച്ചകളുമായി പുസ്‌തകോത്സവങ്ങൾ

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശൂർ അഞ്ചേരിയിൽ നടന്ന പുസ്തകോത്സവം
തൃശൂർ
ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്‌തകോത്സവം അറിവിന്റെ ലോകം തുറന്നു. സമൂഹത്തിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്‌തു. നാടിന്റെ യുവതയ്‌ക്കൊപ്പം സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും പുസ്‌തകോത്സവത്തിന്റെ ഭാഗമായി. ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമ്മേളനത്തിന്റെ പ്രചാരണാർഥം പുസ്‌തകോത്സവം നടത്തിയത്. ഒരു ദിവസം ഒരു കേന്ദ്രമെന്ന നിലയില്‍ ജൂലൈ 21 മുതൽ ആഗസ്‌ത് ഒന്പത് വരെ 18 കേന്ദ്രങ്ങളിലാണ് പുസ്തകോത്സവം നടത്തിയത്. ‘പുസ്‌തകത്തിന്റെ അറിവും സ്നേഹവും നിറഞ്ഞ വായനയ്‌ക്ക് നമുക്ക് വായിച്ച് വായിച്ച് പോകാം’ എന്ന ആശയം മുന്നോട്ടുവച്ചായിരുന്നു പരിപാടി. പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, കലാപരിപാടികള്‍ എന്നിവ അരങ്ങേറി. പലസ്‌തീൻ, നാടകം, ഡിജിറ്റൽ കാലത്തെ മാധ്യമങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കുടിയേറ്റം തുടങ്ങി രാഷ്‌ട്രീയ, കലാ– സാംസ്‌കാരിക മേഖലകളിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്‌തു. 21ന് ചെറുതുരുത്തിയിലാണ് പരിപാാടി ആരംഭിച്ചത്. അന്നേ ദിവസം വി എസ് അച്യുതാനന്ദൻ അനുസ്‌മരണവും നടന്നു. 22ന് വടക്കാഞ്ചേരി, 23ന് കൊടകര, 24ന് ചേര്‍പ്പ്, 25ന് മണലൂര്‍, 27ന് ചാലക്കുടി, 28ന് ചേലക്കര, 30ന് എന്‍ജിനിയറിങ് കോളേജ്, 31ന് ഇരിങ്ങാലക്കുട, ആഗസ്‌ത് ഒന്നിന് ഗുരുവായൂര്‍, രണ്ടിന് കൊടുങ്ങല്ലൂര്‍, മൂന്നിന് കുന്നംകുളം, നാലിന് പുഴയ്ക്കല്‍, അഞ്ചിന് നാട്ടിക, ആറിന് തൃശൂര്‍, ഏഴിന് ഒല്ലൂര്‍, എട്ടിന് മാള എന്നിവിടങ്ങളിലാണ് പരിപാടി നടന്നത്. മണ്ണുത്തിയില്‍ കൂത്തുപറന്പ് രക്തസാക്ഷി പുഷ്പന്‍ അനുസ്മരണത്തോടെയാണ് പുസ്തകോത്സവം സമാപിച്ചത്.










0 comments