ബേസ്‌ബോൾ: ശ്രീപാർവതി വീണ്ടും ഇന്ത്യൻ ടീമിൽ

തൃശൂർ
ചൈനയിലെ ഹങ്ഷോയിൽ 26 മുതൽ നവംബർ 2 വരെ നടക്കുന്ന നാലാമത് ഏഷ്യൻ കപ്പ് വുമൺസ് ബേസ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ ഇടംനേടി ചേർപ്പ് സ്വദേശിനി പി എസ് ശ്രീപാർവതി. പെരുന്പിള്ളിശേരി സ്വദേശി സൂരജിന്റയും മബിതയുടെയും മകളാണ്. തൃശൂർ സെന്റ് മേരീസ് കോളേജ് രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിനിയും ചേർപ്പ് സ്പോർട്‌സ് അക്കാദമി താരവുമാണ് ശ്രീപാർവതി. രണ്ടാം തവണയാണ് ഇന്ത്യൻ ജഴ്സി അണിയുന്നത്. 2025 ഏപ്രിലിൽ തായ്‌ലൻഡിൽ നടന്ന നാലാമത് ഏഷ്യാകപ്പ് ക്വാളിഫയർ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ക്യാച്ചറായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.









0 comments